ജിദ്ദ: സൗദിയുടെ വടക്കന്‍ മേഖലയില്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലുള്ള അല്‍ജൗഫ് പ്രദേശത്ത് സ്വദേശിയെ സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷയ്ക്ക് വിധേയനാക്കി. സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ബുഹൈറാന്‍ എന്ന പേരുള്ള സൗദി പൗരനെയാണ് ശിക്ഷിച്ചത്. നിരോധിത മയക്കുമരുന്ന് വസ്തുക്കള്‍ രാജ്യത്തേക്ക് ഒളിച്ചു കടത്തിയത് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് വിധിച്ച ശിക്ഷയാണ് നടപ്പാക്കിയതെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവന വെളിപ്പെടുത്തി.
മയക്കുമരുന്ന് സംബന്ധിയായ എല്ലാം സൗദിയില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇത് കണ്ടെത്താനായി പ്രത്യേക സംഘം തന്നെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. മയക്കുമരുന്ന് കൈവശം വെക്കല്‍, വാങ്ങല്‍, വില്‍ക്കല്‍, രാജ്യത്തേക്ക് കടത്തല്‍, ഉപയോഗിക്കല്‍ എന്നിവയെല്ലാം വലിയ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.
അല്‍ജൗഫില്‍ തിങ്കളാഴ്ച കാലത്താണ് സല്‍മാന്‍ സുല്‍ത്താന് ശിക്ഷ നടപ്പാക്കിയത്. ഇയാളുടെ കുറ്റകൃത്യം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വിചാരണയും നിയമനടപടികള്‍ നടപ്പാക്കുകയും ചെയ്ത ശേഷമായിരുന്നു ശിക്ഷ നടപ്പാക്കിയത്. അതിന് മുമ്പ് കേസ് പുനരവലോകനത്തിന് വിധേയമാക്കുകയും അപ്പോഴും ശിക്ഷ ആവര്‍ത്തിച്ചു തെളിയുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Related News