സിംഗപ്പൂര്‍: ചെസില്‍ ഇന്ത്യയുടെ ദാമ്മരാജു ഗുകേഷിന് ലോക കിരീടം. നിലവിലെ ചാമ്പ്യന്‍ ചെനയുടെ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തില്‍ മലര്‍ത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് ചെസിന്റെ ലോകരാജാവായത്. ലോക കിരീടത്തില്‍ മുത്തിമിട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി ഇനി ചെന്നൈയിലെ തെലുഗുകുടുംബത്തില്‍ ജനിച്ച ഈ പതിനെട്ടുകാരനാണ്. 22-ാം വയസ്സില്‍ വിശ്വചാമ്പ്യന്‍ പദവിയിലെത്തിയ റഷ്യയുടെ ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷ് സ്വന്തമാക്കിയത്.
വിശ്വനാഥന്‍ ആനന്ദിനുശേഷം ഇതാദ്യമായി ഇന്ത്യക്കൊരു ലോക ചാമ്പ്യന്‍ ഉണ്ടായിരിക്കുകയാണ്. 14 റൗണ്ട് പിന്നിടുമ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ചൈനക്കാരനായ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ. അവസാന മത്സരം സമനിലയില്‍ കലാശിച്ചിരുന്നെങ്കില്‍ വിവിധനിര്‍ണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ ഗെയിമില്‍ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് വിജയതീരമണഞ്ഞത്.
Related News