റിയാദ്: ആടു ജീവിത കഥകള്‍ അവസാനിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങള്‍ പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് കുതിക്കുമ്പോഴും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായി ചില സ്വദേശികളും അവര്‍ക്ക് ഒത്താശ ചെയ്ത് പണം ഉണ്ടാക്കാന്‍ നടക്കുന്ന ചില വിദേശികളും മനുഷ്യത്വ രഹിതമായി പെരുമാറുന്നതാണ് ആടുജീവിതങ്ങള്‍ ഇപ്പോഴും ഉണ്ടാവാന്‍ കാരണം. ഉദ്യാന പരിപാലകന്റെ ജോലിക്കെന്നു പറഞ്ഞു കൊണ്ടുവന്ന തമിഴ്‌നാട്ടുകാരനായ അമ്മാസിയാണ് ഇക്കുറി ആടുജീവിതത്തന്റെ കൈപുനീര് കുടിച്ചത്. ഒന്നര വര്‍ഷം അമ്മാസിക്ക് മരുഭൂമിയില്‍ കൊടിയ ദുരിതം സഹിക്കേണ്ടി വന്നു. അവസാനം ഇന്ത്യന്‍ എംബസിയുടെയും സാമുഹിക പ്രവര്‍ത്തകരുടെയും സഹായം അമ്മാസിക്ക് രക്ഷയാവുകയായിരുന്നു.
തമിഴ്‌നാട് സ്വദേശിയായ അമ്മാസിയെ പൂന്തോട്ടം പരിപാലകന്റെ ജോലിക്കെന്നു പറഞ്ഞ് ഒരു മലയാളിയാണ് സൗദയിലെത്തിച്ചത്. എന്നാല്‍ സ്‌പോണ്‍സര്‍ വിജനമായ മരുഭൂമിയില്‍ പാറക്കെട്ടിന്റെ താഴ് വാരത്തില്‍ 150ഓളം ആടുകളെ മേക്കുന്ന ജോലിയാണ് അമ്മാസിക്കു നല്‍കിയത്. ജോലി ഭാരവും സ്‌പോണ്‍സറുടെ ഉപദ്രവവും കാരണം പൊറുതി മുട്ടിയ അമ്മായി എങ്ങനെയോ വിവരം നാട്ടിലെ കുടുംബത്തെ അറിയിക്കുകയായിരുന്നു. കുടുംബം ഏഴ് മാസം മുമ്പ് ചില സാമൂഹിക പ്രവര്‍ത്തകര്‍ വഴി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഖത്തറിലുള്ള ബന്ധു സൗദിയിലുള്ള സുഹൃത്ത് ബഷീറുമായും ജിദ്ദയിലുള്ള അലി മങ്കടയുമായും കാര്യങ്ങള്‍ സംസാരിച്ചു. കുടുംബം രണ്ട് മാസം മുമ്പ് വീണ്ടും ഇന്ത്യന്‍ എംബസിയില്‍ നേരിട്ടും പരാതി അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എംബസി ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി അമ്മാസിയെ രക്ഷിക്കാന്‍ വേണ്ടത് ചെയ്യാന്‍ റിയാദിലെ പൊതുപ്രവര്‍ത്തകനായ റസിദ്ധീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയായിരുന്നു.
അടുത്ത ദിവസം സിദ്ദീഖ് റിയാദില്‍നിന്ന് 450 കിലോമീറ്റര്‍ ദൂരെയുള്ള അമ്മാസി ഉണ്ടെന്നു പറഞ്ഞ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥര്‍ സ്‌പോണ്‍സറെ വിളിച്ച് തൊഴിലാളിയെ ഉടന്‍ സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സ്ഥലത്തില്ലെന്നും അടുത്ത ദിവസം വരാമെന്നുമായിരുന്നു സ്‌പോണ്‍സറുടെ മറുപടി. സ്റ്റേഷനില്‍നിന്ന് പോലീസുദ്യോഗസ്ഥരും സിദ്ധീഖും കൂടി അമ്മാസി അയച്ച ലൊക്കേഷന്‍ ലക്ഷ്യമാക്കി മണിക്കൂറുകള്‍ നീണ്ട സാഹസിക യാത്ര നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
എന്നാല്‍ പോലീസ് വിടാതെ പിന്തുടരുകയാണെന്ന് മനസിലാക്കിയ സ്‌പോണ്‍സര്‍ തൊട്ടടുത്ത ദിവസം അമ്മാസിയുമായി പോലീസ് സ്റ്റേഷനല്‍ ഹാജരായി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ശമ്പള കുടിശ്ശിക നല്‍കി രണ്ടാഴ്ചക്കുള്ളില്‍ നാട്ടിലയക്കാമെന്ന് സ്‌പോണ്‍സര്‍ ഏറ്റു. അതുപ്രകാരം ഓക്ടോബര്‍ അവസാനം ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യു ചെയ്‌തെങ്കിലും നാട്ടിലേക്കയച്ചില്ല. പോലീസും എംബസിയും സിദ്ധീഖും നിരന്തരം സ്‌പോണ്‍സറെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിന്റെ ഫലായി സ്‌പോണ്‍സര്‍ അമ്മാസിക്ക് നാട്ടിലേക്കു പോകുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം ബുറൈദ വിമാനത്താവളം വഴി അമ്മാസി നാട്ടിലേക്കു മടങ്ങി. ഫൈസല്‍, അസ്‌കര്‍, യൂസുഫ്, സന്തോഷ് എന്നിവരും വിവിധ ഘട്ടങ്ങളില്‍ ഈ ദൗത്യത്തിന്റെ ഭാഗമായി.
Related News