ഷൊര്‍ണൂര്‍: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ ഓട്ടത്തിനിടെ പൊടുന്നനെ നിന്നു. ഷൊര്‍ണൂര്‍ കൊച്ചിന്‍ പാലത്തിന് സമീപത്തുവെച്ചാണ് ട്രെയിന്‍ നിശ്ചലമായത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാനോ ട്രെയിന്‍ നീക്കാനോ കഴിഞ്ഞിട്ടില്ല.
5.30ന് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയിരുന്നു. മിനിറ്റുകള്‍ക്കകം ഇവിടെനിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഒരു കിലോമീറ്റര്‍ കഴിഞ്ഞ് ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപമെത്തിയപ്പോള്‍ പെട്ടെന്ന് ട്രെയിന്‍ നിശ്ചലമാകുകയായിരുന്നു.
സാങ്കേതിക തകരാറാണ് കാരണം. പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഒരുമണിക്കൂര്‍ കഴിഞ്ഞും സാധിച്ചിട്ടില്ല. വാതിലുകള്‍ തുറക്കാന്‍ കഴിയുന്നില്ല, എയര്‍കണ്ടീഷനും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പറയുന്നത്. ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വലിച്ചുകൊണ്ടുപോയി സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള നീക്കമാണഅ ഇപ്പോള്‍ നടക്കുന്നത്.
Related News