കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനിടെ ഞായറാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീര്‍ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബയാന്‍ പാലസില്‍ ഔദ്യോഗിക സ്വീകരണവും നല്‍കി. തുടര്‍ന്ന് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി മോദി കൂടികാഴ്ച നടത്തി. ഇതിനിടെയാണ് അമീര്‍ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്' നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് മോദി നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.
Related News