ഗ്രമാഡോ (ബ്രസീല്‍): ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയില്‍ വിനോദ സഞ്ചാരികളുമായി പോയ വിമാനം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു. പത്തു പേരാണ് ചെറു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിമാനം വീണതിനെ തുടര്‍ന്ന് താഴെയുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിയന്‍ വ്യാപാരിയായ ലൂയി ക്ലൗഡിയോ ഗലീസിയും ബന്ധുക്കളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പറയുന്നു.
പറന്നുയര്‍ന്ന വിമാനം ഒരു വീടിന്റെ ചിമ്മിനിയില്‍ തട്ടിയാണ് നിലം പതിച്ചത്. ചിമ്മിനിയില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെ വിമാനം മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ചശേഷം മൊബൈല്‍ ഫോണ്‍ ഷോപ്പിനു മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
സെറ ഗൗച്ച പര്‍വതനിരകളിലാണ് ഗ്രാമാഡോ സ്ഥിതി ചെയ്യുന്നത്, തണുത്ത കാലാവസ്ഥയും ഹൈക്കിങ് സ്ഥലങ്ങളും പരമ്പരാഗത വാസ്തുവിദ്യയും ആസ്വദിക്കുന്ന ബ്രസീലിയന്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഇവിടം ജനപ്രിയമാണ്. ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.
Related News