മനാമ: പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍, ബഹറിനിലെ നേപ്പാളിസ് എംബസി ലേബര്‍ അറ്റാഷെ ജമുനാ കാഫ്‌ലെക്ക് യാത്രയയപ്പ് നല്‍കി. ബഹറിന്‍ മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ ജനറല്‍ സെക്രട്ടറി റിതിന്‍ രാജ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. പി എല്‍ സി രക്ഷാധികാരി ഫ്രാന്‍സിസ് കൈതാരത്ത്, മുതിര്‍ന്ന ഗവര്‍ണിങ്ങ് കൗണ്‍സില്‍ അംഗങ്ങളായ രാജി ഉണ്ണികൃഷ്ണന്‍, സ്പന്ദന കിഷോര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീജ ശ്രീധരന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു. രണ്ടുവര്‍ഷത്തെ ബഹറിന്‍ നേപ്പാളിസ് എംബസിയിലെ തന്റെ പ്രവര്‍ത്തനത്തിന് ശേഷമാണ് ജമുനാ കാഫ്‌ലെ സ്വദേശത്തേക്ക് മടങ്ങുന്നത്.
Related News