ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിച്ചേര്‍ന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പ്രവാസികളുടെ മെക് 7 ന്റെ ആഭിമുഖ്യത്തിലുള്ള പ്രഭാത വ്യായാമത്തില്‍ പങ്കെടുത്തു. ശാരീരിക, മാനസികാരോഗ്യത്തിനായി പ്രവാസി മലയാളികള്‍ 20 മിനിട്ടിന്റെ ഹൃസ്വതയില്‍
പൂര്‍ണ്ണമാകുന്ന പ്രോഗ്രാമില്‍ പഴകുളം മധു പങ്കെടുത്തു ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. മെക് 7 ന്റെ ജനകീയ ആരോഗ്യ പരിപാലന ശ്രമങ്ങള്‍ പങ്കെടുക്കുന്നവരില്‍ ആഹ്ലാദവും ആരോഗ്യവും കൈവരുത്തുന്നതാണെന്ന് പഴകുളം മധു പറഞ്ഞു.
യാതൊരു വിധ ഫീസോ പങ്കെടുക്കുന്നവരില്‍ വേര്‍തിരിവോ പദവികളുടെ പ്രോട്ടോക്കോളുകളോ ഇല്ലാതെ എല്ലാ ദിവസവും 20 മിനിറ്റ് നേരം സഹപ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി ജീവിത ശൈലി രോഗങ്ങളില്‍ നിന്നും മുക്തി നേടാനുള്ള പരിശ്രമത്തെ ഇല്ലാക്കഥകള്‍ മെനഞ്ഞ് വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള കുത്സിത ശ്രമം അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കിയില്‍സൗഹാര്‍ദ്ദം പൂത്തുലയാനും സാഹോദര്യം വളര്‍ത്തേണ്ട് അത്യന്താപേക്ഷിതമായ കാലഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് ചേരട്ടെ, ജാതിയും മതവും എന്ന വേര്‍തിരിവ് ഇല്ലാത്ത ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി നമുക്കെല്ലാം ഒരുമിച്ച് ചേരാമെന്നും തന്റെ നിലപാട്് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ജിദ്ദയിലും മറ്റു വിവിധ പ്രവിശ്യകളിലും നടത്തുന്ന മെക് 7 പരിശീലന പരിപാടിക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.
ഷറഫിയ കല്ലു പാര്‍ക്കില്‍ ഒഐസിസി റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തേക്കുതോട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷമീര്‍ നദ്വി തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.
Related News