ദോഹ: ഖത്തറിലെ ഖലം അക്കാദമി വിദ്യാര്‍ത്ഥികള്‍ വിവിധ കലാ പരിപാടികളോടെ ലോക അറബി ഭാഷാദിനം ആഘോഷിച്ചു. ആങ്കറിങ് ഉള്‍പ്പെടെ മുഴുവന്‍ പരിപാടികളും അറബി ഭാഷയിലായിരുന്നു.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ അറബിയിലുള്ള പ്രസംഗം, കവിതകള്‍, സംഭാഷണങ്ങള്‍, ഖുര്‍ആന്‍ പാരായണം, സ്കിറ്റ്, ഗാനങ്ങള്‍ എന്നിവ സദസ്സിന് പുതിയ അനുഭവമായി. ഖത്തറില്‍ ഇതാദ്യമായാണ് സ്വദേശികളല്ലാത്ത കുട്ടികള്‍ അറബി ഭാഷയില്‍ ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്നത്.
ഖലം തീം സോംങിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നോബിള്‍ സ്കൂള്‍ ചെയര്മാന്, മദ്രസ്സ കമ്മിറ്റി ചെയര്മാന്, ക്യു. ഐ. ഐ സി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഖലം അക്കാദമി പ്രിന്‍സിപ്പല്‍ ഹാഫിദ് അസ്ലം അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷന് അല്‍ റായ സോഷ്യല്‍ മീഡിയ വിഭാഗത്തിലെ അലി ഹുസൈന് ഉദ്ഘാടനം ചെയ്തു. അറബി ഭാഷ പഠനത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഖലം വിഭാവനം ചെയ്യുന്ന പുതിയ പഠന രീതിയെ പറ്റിയും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അക്കാദമിക് കമ്മിറ്റി ചെയര്‍മാനും എം ഇ എസ് കോളേജ് മാറമ്പള്ളി അസോസിയേറ്റഡ് പ്രൊഫസറുമായ അസീസ് മൗലവി ആശംസാ പ്രസംഗം നടത്തി. ഹുസൈന് മുഹമ്മദ് യൂ, ഷരീഫ് സി കെ.ഝകകഇ പ്രസിഡന്റ് സുബൈര്‍ വക്ര, ഷമീര്‍ പി കെ, അക്ബര്‍ കാസിം, പി ടി എ പ്രസിഡന്റ് ഷാഫി, സെക്രട്ടറി ഷാനവാസ് പി. വി,കുഞ്ഞാലിക്കുട്ടി, കമ്മിറ്റി കണ്‍വീനര്‍ അര്‍ഷദ് മാഹി തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ റഹീം മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മജീദ് നാദാപുരം സ്വാഗതവും അബ്ദുല്‍ ലത്തീഫ് പുല്ലൂക്കര നന്ദിയും പറഞ്ഞു.
പി ടി എ പ്രസിഡന്റ് മുഹമ്മദ് ശാഫിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ നിന്നും അസസ്മെന്റില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങിയ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.
Related News