ദമാം: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ഭരണ സമിതിയംഗങ്ങളെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ എംബസി നോമിനേഷനിലൂടെയാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
ആരതി വിനയ് പര്‍വാള്‍ ആണ് ചെയര്‍ പേഴ്സണ്‍. ഏഴംഗ ഭരണസമിതിയില്‍ മൂന്ന് മലയാളികളുടെ സാന്നിധ്യമുണ്ട്. ലിജു ജോസ്, സുഫില്‍ കോശി തോമസ്, ഡോ.രേഷ്മ വീരാന്‍കുട്ടി എന്നിവരാണ് ഭരണ സമിതിയിലെ മലയാളിയംഗങ്ങള്‍. അമിത് സുഭാഷ് ജഗതാലേ, തേജസവാര റാവു, സയ്ദ് അഹമദ് സുബൈര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഭരണസമിതിയുടെ തലപ്പത്ത് ഒരു വനിതയെത്തുന്നത് ഇതാദ്യമാണ്.
Related News