വാഷിങ്ടന്‍: അമേരിക്കയുടെ മധ്യപൂര്‍വദേശത്തെ ഉപദേഷ്ടാവായി ലബനീസ്-അമേരിക്കന്‍ വ്യവസായി മസാദ് ബൂലോസിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ചു. അമേരിക്കയുടെ ഗാസാ നയത്തില്‍ അതൃപ്തിയുള്ള അറബ് അമേരിക്കന്‍, മുസ്ലിം വോട്ടര്‍മാരെ ട്രംപിന്റെ പ്രചാരണത്തില്‍ അണിനിരത്താന്‍ അണിയറ നീക്കങ്ങള്‍ നടത്തിയത് ബൂലോസ് ആയിരുന്നു.
മസാദ് ബൂലോസ് പ്രഗല്‍ഭനായ അഭിഭാഷകനും ബിസിനസുകാരനും രാജ്യാന്തര രംഗത്ത് വിപുലമായ അനുഭവങ്ങളുള്ള ആളുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അറബ് അമേരിക്കന്‍ സമൂഹങ്ങളുമായി പുതിയ സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ദീര്‍ഘകാലമായി റിപ്പബ്ലിക്കന്‍ മൂല്യങ്ങളുടെ വക്താവായ അദ്ദേഹത്തിനാവുമെന്ന് ട്രംപ് പ്രത്യാശിച്ചു. മസാദ് ബൂലോസിന്റെ മകന്‍ മൈക്കലാണ് ട്രംപിന്റെ മകള്‍ ടിഫാനിയുടെ ഭര്‍ത്താവ്.
Related News