l o a d i n g

സാംസ്കാരികം

'സൗദി മലയാളി ലിറ്റററി ഫെസ്റ്റ്''യാഥാര്‍ത്ഥ്യമാകുന്നു, പോസ്റ്റര്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2025

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനവും വിളംബര സമ്മേളനവും ദമ്മാമില്‍ നടന്നു. ഒക്ടോബര്‍ 30,31 തിയതികളിലാണ് സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖര്‍ അണിനിരക്കുന്ന 'സൗദി മലയാളി ലിറ്റററി ഫെസ്റ്റ്' അരങ്ങേറുന്നത്. പ്രവിശ്യയിലെ സാമൂഹിക ,സാംസ്‌കാരിക ,സാഹിത്യ മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍, സിനിമാനിര്‍മ്മാതാവും സാഹിത്യപ്രവര്‍ത്തകനുമായ ജോളി ലോനപ്പന്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ 'നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍ ' എന്ന തലക്കെട്ടില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചു. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍, മലയാള സാഹിത്യരംഗത്തെ പ്രമുഖരായ സക്കറിയ, രാജശ്രീ, റോസ്‌മേരി, യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ അഖില്‍. പി ധര്‍മജന്‍, തുടങ്ങിയവര്‍ സാഹിത്യോത്സവത്തില്‍ അതിഥികളായെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പേരെടുത്ത എഴുത്തുകാരും , സാഹിത്യപ്രവര്‍ത്തകരും ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി പങ്കെടുക്കും. സാഹിത്യ സംവാദങ്ങള്‍ , എഴുത്തു ശില്‍പ്പശാലകള്‍, ചിത്രപ്രദര്‍ശനം , പുസ്തകപ്രകാശനം, തനതു സാംസ്‌കാരിക പ്രകടനങ്ങള്‍ , ഗസല്‍, പുസ്തകപ്രദര്‍ശനം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തില്‍ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘടകര്‍ അറിയിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിജു കല്ലുമല ,മുഹമ്മദ് കുട്ടി കോഡൂര്‍, പ്രദീപ് കൊട്ടിയം, ജമാല്‍ വില്ല്യാപ്പിള്ളി, ആലിക്കുട്ടി ഒളവട്ടൂര്‍, ഷാജി മതിലകം, ഷക്കീര്‍ ബിലാവിനകത്ത്, അബ്ദുള്‍ മജീദ്, സിറാജ്ജുദ്ദിന്‍ അബ്ദുള്ള തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സൗദി അറേബ്യയില്‍ തന്നെ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സാഹിത്യോത്സവത്തിന് എല്ലാവിധ പിന്തുണയും, സഹകരണവും സംഘടനാപ്രതിനിധികള്‍ ഉറപ്പു നല്‍കി. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍ നായര്‍, ഫെബിനാ നജുമുസമാന്‍, ലീനാ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രകാശനവേളയില്‍ സന്നിഹിതരായിരുന്നു. പ്രവിശ്യയിലെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ഇഖ്ബാല്‍ വെളിയങ്കോട്, ജയന്‍ ജോസഫ്, അനില്‍ റഹിമ, നൗഷാദ് മുത്തലിഫ്, ബിജു പൂതക്കുളം, നൗഷാദ് അകോലത്ത്, നവാസ് ചൂനാടന്‍ ,ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. വിസ്മയാ സജീഷ് സൗദി മലയാളി സമാജം അവതരണഗാനത്തിന് നൃത്താവിഷ്‌കാരമേകി. കല്ല്യാണി ബിനു പ്രാര്‍ഥനാ ഗീതവും ജോയ് തോമസ്, മോഹന്‍ വസുധ എന്നിവര്‍ കവിതകളും അവതരിപ്പിച്ചു. മുഷാല്‍ തഞ്ചേരി, നജ്മുസ്മാന്‍, റൗഫ് ചാവക്കാട്, ഹുസൈന്‍ ചമ്പോലില്‍, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്. ഹമീദ് കാണിച്ചാട്ടില്‍, നസീര്‍ പുന്നപ്ര, ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, നിഖില്‍ മുരളി , ബൈജുരാജ് ,എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ബിനു കുഞ്ഞ് അവതാരകനായിരുന്നു. ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

പടം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന 'സൗദി മലയാളി ലിറ്റററി ഫെസ്റ്റ്' പോസ്റ്റര്‍ പ്രകാശനം സിനിമാനിര്‍മ്മാതാവും സാഹിത്യപ്രവര്‍ത്തകനുമായ ജോളി ലോനപ്പന്‍ നിര്‍വ്വഹിക്കുന്നു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026