l o a d i n g

ബിസിനസ്

സൗദിയില്‍ മിഡ്നൈറ്റ് മെഗാ ഓഫര്‍ ഷോപ്പിംഗിന് തുടക്കമിട്ട് ലുലു, ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ് സീസണ്‍ ജൂലൈ 27,28,29 തീയതികളില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2025

റിയാദ് : സൗദിയിലുടനീളം രാത്രികാല ഷോപ്പിംഗ് ആഘോഷത്തിന് തുടക്കമിട്ട് ലുലുവിന്റെ മിഡ്‌നൈറ്റ് മെഗാ ഓഫര്‍. ജൂലൈ 27 മുതല്‍ 29 വരെ നടക്കുന്ന മിഡ്‌നൈറ്റ് ഷോപ്പിംഗ് ഓഫര്‍ മാമാങ്കം ഈ വര്‍ഷത്തെ ആദ്യത്തേത് കൂടിയാണ്. സൗദിയിലുള്ള എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മിഡ്‌നൈറ്റ് മെഗാ ഓഫര്‍ ഷോപ്പിംഗ് സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്നു രാത്രികള്‍ എണ്ണമറ്റ ഓഫറുകള്‍

ലുലു മിഡ്നൈറ്റ് മെഗാ ഓഫര്‍ നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യത്യസ്ത എക്‌സ്‌ക്ലൂസീവ് ഓഫറുകളും, ഡീലുകളും, വന്‍ ഡിസ്‌കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഫാഷന്‍, ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും വന്‍ ഓഫറകളുണ്ടായിരിക്കും.

ഓരോ ദിവസവും ഓഫറുകള്‍ക്കും പുതുമകളുണ്ടാകുമെന്നതാണ് മിഡ്‌നൈറ്റ് മെഗാ ഓഫറിനെ ആകര്‍ഷകമാക്കുന്നത്.
വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് മെഗാ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക.

ഉത്പന്നങ്ങളിലെ വൈവിധ്യത്തോടൊപ്പം ഫ്ളാഷ് ഡീലുകളും, ദൈനംദിന ആവശ്യങ്ങള്‍ക്ക് അവിശ്വസനീയ വിലക്കുറവുള്ള ഉത്പന്നങ്ങളും അണിനിരക്കുന്നുവെന്നതാണ് ലുലു മിഡ്‌നൈറ്റ് മെഗാ ഓഫറിനെ സൗദിയിലെ ഉപഭോക്താക്കളുടെ സ്വന്തം ഷോപ്പിംഗ് ആഘോഷമാക്കി മാറ്റുന്നത്. ഉപഭോക്താക്കളുടെ ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന നവീന റീട്ടെയില്‍ സംസ്‌കാരത്തിന് തുടക്കമിടാനും, അതിരുകളില്ലാത്ത ഷോപ്പിംഗും ലാഭവും അവരിലേക്ക് എത്തിക്കാനും ഇതിലൂടെ ലുലു ലക്ഷ്യമിടുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026