l o a d i n g

സാംസ്കാരികം

തൂലിക ഫോറം പുസ്തക ചര്‍ച്ച: 'ഇഖാമ' ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രം പകര്‍ത്തിയ നോവല്‍

Thumbnail

ദുബായ്: അമ്മാര്‍ കിഴുപറമ്പ് എഴുതിയ 'ഇഖാമ' ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രവും സാഹസികതയും പകര്‍ത്തിയ നോവലാണെന്ന് ദുബായ് കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച പുസ്തക ചര്‍ച്ച അഭിപ്രായപ്പെട്ടു. കേരളവും ഗള്‍ഫും ഒരുപോലെ വളര്‍ന്ന പുതിയ കാലത്ത് പൂര്‍വ്വികര്‍ സഞ്ചരിച്ച വഴികളും ജീവിതവും എത്രമാത്രം ദുഷ്‌ക്കരവും സാഹസികത നിറഞ്ഞതുമായിരുന്നുവെന്ന് മനസിലാക്കാന്‍ നോവല്‍ സഹായിക്കുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഭൂതകാലവും വര്‍ത്തമാന സാഹചര്യവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പഠിച്ച് വസ്തുതാപരമായ ഒരു രേഖപ്പെടുത്തല്‍ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ അമ്മാര്‍ കിഴുപറമ്പിന്റെ നോവല്‍ അതിലേക്ക് വഴിതുറക്കുന്ന ഒന്നാണ്.

തൂലിക ഫോറം ചെയര്‍മാന്‍ ഇസ്മായില്‍ ഏറാമല അധ്യക്ഷനായി. ദുബായ് കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. അസി പുസ്തക പരിചയം നടത്തി. ഇ.കെ ദിനേശന്‍, റഫീഖ് തിരുവള്ളൂര്‍, രമേശ് പെരുമ്പിലാവ്, ഉഷ ചന്ദ്രന്‍, എം.ഗോപിനാഥന്‍, എന്‍.എം നവാസ്, എം.സി നവാസ്, സഹര്‍ അഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് അമ്മാര്‍ കിഴുപറമ്പ് മറുമൊഴി നടത്തി. തൂലിക ഫോറം ജനറല്‍ കണ്‍വീനര്‍ റാഫി പള്ളിപ്പുറം സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. തൂലിക ഫോറം പ്രവര്‍ത്തകരായ ടി.എം.എ സിദ്ദീഖ്, വി.കെ.കെ റിയാസ്, മുജീബ് കോട്ടക്കല്‍, മൂസ കൊയമ്പ്രം, ബഷീര്‍ കാട്ടൂര്‍, തന്‍വീര്‍ എടക്കാട് നേതൃത്വം നല്‍കി.

ഫോട്ടോ: തൂലിക ഫോറം പുസ്തക ചര്‍ച്ചയില്‍ ഗ്രന്ഥകര്‍ത്താവ് അമ്മാര്‍ കിഴുപറമ്പ് മറുമൊഴി നടത്തുന്നു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026