l o a d i n g

സർഗ്ഗവീഥി

പ്രോത്സാഹനം ഉത്തമ ഉത്തേജന ഔഷധം

Thumbnail
Publisher By     മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
August 8, 2025

വെറുതെ ഇരുക്കുന്നത് വെറുപ്പായതിനാല്‍ വല്ലിമ്മ വാര്‍ധക്യത്തിന്റെ പോറലുകള്‍ പേറി മുറവും ചൂലുമെടുത്ത് പുറത്തിറങ്ങി. കരുതിയത് പോലെ കയ്യും കാലും വഴങ്ങുന്നില്ലെങ്കിലും ചൂല് പിടിവിടാതെ അത്ഥഗര്‍ഭമായ മൗനത്തിലാണ്ടു നിന്നു.
ആ നിര്‍ത്തം കണ്ട് അയല്‍കാരി 'ഈ പ്രായത്തിലും ഇതിനൊക്കെ നിങ്ങള്‍ക്ക് കഴിയുന്നുണ്ടല്ലോ ഞങ്ങളൊക്കെ നിങ്ങളുടെ പ്രായായാ...' വൈദ്യുതി ബന്ധം സ്ഥാപിച്ചത് പോലെ വല്ലിമ്മ പെട്ടെന്ന് വാചലമായി;ചടുലമായി അടിച്ച് വാരിത്തുടങ്ങി. പ്രായത്തിന്റെ പ്രയാസങ്ങള്‍ പെട്ടന്ന് മറികടക്കാന്‍ വല്ലിമ്മയെ സഹായിച്ചതെന്ത്?

' മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ഉത്തേജനമാണ് അംഗീകാരം. പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്‌കത്തിലെത്തുന്ന ഉത്തേജകങ്ങളാണ് മനുഷ്യനെ ചലനാത്മകമാക്കുന്നത്'
[ ചെയ്ഞ്ച് യുവര്‍ വേര്‍ഡ് ചെയ്ഞ്ച് യുവര്‍ വേള്‍ഡ് ]. മനുഷ്യന്‍ ക്രിയാത്മകമാവാന്‍ പോഷകാഹാരം പോരാ പ്രോത്സാഹനവും അംഗീകാരവും കൂടി കിട്ടണം.

'മനുഷ്യ പ്രകൃതിയിലെ ഏറ്റവും ആഴമേറിയ പ്രേരണ പ്രധാനപ്പെടാനുള്ള ആഗ്രഹമാണ് ' [John Davy] അംഗീകരിക്കപ്പെടുക എന്നത് മനുഷ്യന്റെ ആഗ്രഹവും ആവശ്യവുമാണ്. 'എന്നെ ഒന്ന് അംഗീകരിക്കൂ' എന്ന ബാനര്‍ നെറ്റിയില്‍ ഒട്ടിച്ചാണ് മനുഷ്യര്‍ സമൂഹത്തിലൂടെ സഞ്ചരിക്കുന്നതെന്നാണ് മന:ശാസ്ത്ര വിദഗ്തരുടെ നിരീക്ഷണം. മനുഷ്യന്റെ ഈ അംഗീകാര ത്വരയെ മന:ശാസ്ത്രജ്ഞനായ Dr :Eric B erne 'സ്‌ട്രോക്' എന്നാണ് സാങ്കേതികമായി വിളിക്കുന്നത്.
'മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വ്യത്യസങ്ങളിലൊന്നാണ് പ്രാധാന്യത്തിനുള്ള ആഗ്രഹം ' [Dale Carnegie]

മനുഷ്യര്‍ അന്നത്തിനെന്നപോലെ അംഗീകാരത്തിനും വിശക്കുന്നവരാണന്ന് ചുരുക്കം. അവന്റെ ആ വിശപ്പടിക്കിയാലേ വശീകരിക്കാനാവൂ. പിന്നീടവനെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താം. ആശ്യം നിറവേറ്റിയവനോട് വിധേയത്വമുണ്ടാകുന്നത് സ്വാഭാവികമാണല്ലോ? ഒരാളെ അഭിനന്ദിക്കാന്‍ അദ്ദേഹം ലോകോത്തര കാര്യങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കരുത്. ഏത് ചെറിയ നല്ല കാര്യവും പ്രോല്‍സാഹിപ്പിക്കാന്‍ പിശുക്കുകയോ അതിനെ അഭിനന്ദിക്കാന്‍ മടിക്കുകയോ ചെയ്യുരുത്. അതിന് വേണ്ടി വേദി കെട്ടി സ്വര്‍ണ്ണ മെഡലോ സമ്മാനമോ സര്‍ട്ടിഫിക്കറ്റോ നല്‍കണമെന്നില്ല.

അഭിനന്ദനം ആപേക്ഷികമാണ് ഒരു ചിരിയോ ഹസ്തദാനമോ ലൈക്കോ കൈവീശികാണിക്കലോനല്ല വാക്കോ അങ്ങനെയങ്ങനെ അവസരോചിതമായി പലതുമാവാം. അതിന് പ്രത്യേകം സമയമോ സമ്പത്തോ വേണ്ട സന്മനസ്സുണ്ടായാല്‍ മാത്രം മതി. വളരെ പ്രധാനപ്പെട്ട ലീഡര്‍ഷിപ്പ് ക്വാളിറ്റിയാണിത്. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളാണ് മനുഷ്യര്‍ക്കിടയില്‍ നമുക്ക് സാരമായ സ്വാധീനമുണ്ടാക്കിത്തരുന്നതും അവര്‍ക്കൊരു സുഭദ്രമായ ഭാവിക്ക് കാരണമാകുന്നതും. നിങ്ങളുടെ ഓഫീസില്‍ ഏറ്റവും ചെറിയ ജോലി ചെയ്യുന്ന വ്യക്തി തൂപ്പുകാരനാവാം അദ്ദേഹത്തിന്റെ ക്ലീനിംഗ് രീതികളെ പ്രോല്‍സാഹിപിച്ചാല്‍ ഭാവിയലദ്ദേഹം ക്ലീനിംഗ് മെറ്റീരിയലുകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനി ഉടമയായേക്കാം. നിങ്ങളുടെ ഓഫീസ് ബോയിയുടെ പെരുമാറ്റരീതികളെ പ്രശംസിച്ച് നോക്കൂ അദ്ദേഹം നാളെ നാടുനീളെ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റിനെ കുറിച്ച് ക്ലാസെടുക്കുന്ന മോട്ടിവേഷന്‍ സ്പീക്കറാവാം.

പ്രശംസിക്കാനും പ്രോല്‍ത്സാഹിപ്പിക്കാനുമുള്ള നമ്മുടെ മടി മറ്റൊരാളെ മുരടിപ്പിക്കലാണെന്ന് മറക്കാതിരിക്കുക. മലയാളികള്‍ ഇക്കാര്യത്തില്‍ മുന്നിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരാളെ വളര്‍ത്തുന്നതിലല്ല തളര്‍ത്തുന്നതിലാണ് മലയാളി മത്സരിക്കുന്നത്. 'Crab mentality'.(ഞെണ്ടിന്റെ സ്വഭാവം) ഉള്ളവരാണ് മലയാളികളില്‍ മിക്കവരും എന്നൊണ് വിയലയിരുത്തപ്പെടുന്നത്. അതായത് ഒരു കുഴിയിലോ മാറ്റൊ ഉള്ള ഞെണ്ടുകളിലൊന്ന് പണിപ്പെട്ട് പൊത്തി പിടിച്ച് കയറി കയറി പുറത്തേക്ക് ചാടാന്‍ പുറപ്പെട്ടാല്‍ താഴെയുള്ളവ അതിനെ താഴേക്ക് തന്നെ വലിച്ചിടും.

നമ്മുടെ ഒരോരുത്തരുടേയും ആവശ്യവും ആഗ്രവും നമ്മോടൊപ്പമുള്ളവര്‍ ആരായാലും അവരുടെ ഉത്പാദക്ഷമത പരമാവധി പുറത്തെടുത്ത് ഊര്‍ജ്ജസ്വലരായിരിക്കുക എന്നതാണ്. അതിനവര്‍ക്ക് നല്‍കാവുന്ന ഉത്തമ ഉത്തേജന ഔഷധമാണ് പ്രോത്സാഹനവും പ്രശംസയും അംഗീകാരവും.

ഒരാള്‍ തന്റെ ജോലിയോ കടമയോ നിര്‍വ്വഹിച്ചതായാലും ശരി അതിനെ അഭിനന്ദിക്കാന്‍ മടിക്കരുത്. അതൊന്ന് ചെയ്ത് നോക്കൂ പ്രശംസിക്കപ്പെട്ടവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയുടെ പ്രഭയേറ്റ് നിങ്ങളുടെ ചുണ്ടുകളും വിടരില്ലേ ഇരു പുഞ്ചിരികള്‍ പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം അളക്കാനാവുമോ? ലീഡര്‍ഷിപ്പിന്റെ എല്ലാ മാതൃകകളും മേളിച്ചവരാണ് മുഹമ്മദ് നബി (സ) തന്റെ കൂടെയുള്ളവരുടെ കഴിവുകള്‍ കണ്ടെത്തി പ്രശംസിച്ചത് കൊണ്ടാണ് അവര്‍ക്കിടയില്‍നിന്ന് വിവിധ തുറകളിലെ പ്രതിഭകള്‍ പിറവിയെടുത്തത്. പരിഭ്രമപ്പെടുത്തുന്ന പുരോഗതിയില്‍ അലയുന്ന ആധുനികനും വഴികാട്ടുന്ന വ്യവസായികള്‍ രാഷ്ട്രീയ, നയതന്ത്രജ്ഞര്‍ എന്ന് മാത്രമല്ല എല്ലാ നല്ല റോള്‍ മോഡലുകളും അവരിലുണ്ട്.

സുമ്പുല - ഭാഗം 236

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026