l o a d i n g

ഇന്ത്യ

മയക്കു മരുന്നു വാങ്ങാന്‍ ശരീരം വിറ്റ 17 കാരി എയിഡ്‌സ് പകര്‍ന്നു നല്‍കിയത് 19 പേര്‍ക്ക്, നിരവധി പേര്‍ ആശങ്കയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

രാംനഗര്‍: മയക്കു മരുന്നു വാങ്ങാന്‍ ശരീരം വിറ്റ 17 കാരി നിരവധി പുരുഷന്‍മാര്‍ക്ക് എയിഡ്‌സ് പകര്‍ന്നതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. 17 വയസുകാരിയിലൂടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 19 പുരുഷന്മാര്‍ക്കാണ് എച്ച്‌ഐവി പിടിപെട്ടത്. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഇതിനായി പണം കണ്ടെത്താനാണ് പരപുരുഷന്മാരുമായി യുവതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിറിലാണ് നൈനിറ്റാള്‍ ജില്ലയിലെ ഗുലാര്‍ഘട്ടി പ്രദേശത്ത്് സംഭവം ആദ്യം റിപ്പോര്‍ട്ട ചെയ്ത്. നിരവധി പ്രാദേശിക പുരുഷന്മാരുമായി പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, അവരില്‍ പലരും എച്ച്‌ഐവി പോസിറ്റീവ് ആവുകയും ചെയ്തു. ബന്ധപ്പെട്ടവരില്‍ പലരും വിവാഹിതരായിരുന്നുവെന്നും, അവരുടെ ഭാര്യമാരിലേക്ക് കൂടി വൈറസ് പടരാന്‍ കാരണായതായും റിപ്പോര്‍ട്ടി പറയുന്നു.

പ്രദേശത്തെ നിരവധി യുവാക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തുവരാന്‍ തുടങ്ങിയത്. അവരില്‍ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററില്‍ (ഐസിടിസി) പരിശോധന നടത്തിയതോടെയാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയാണ് രോഗം പടരാന്‍ ഹേതുവായതെന്നാണ് തണ്ടെത്തല്‍. ഹെറോയിന്‍ ഉപയോഗിച്ചിരുന്നു പെണ്‍കുട്ടി അതിനായി പണം കണ്ടെത്താന്‍ നിരവധി പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026