l o a d i n g

ബിസിനസ്

ഇന്ത്യയെ ആഘോഷിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഇന്ത്യന്‍ ഉത്സവ് 2025, റിയാദ് അവന്യൂ മാളിലാണ് ഒരാഴ്ച നീളുന്ന ഇന്ത്യന്‍ ഉത്സവ് ആഘോഷങ്ങള്‍

Thumbnail

റിയാദ് : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ മഹോത്സവമൊരുക്കി അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉത്സവ് 2025. ഒരാഴ്ച നീളുന്ന ഇന്ത്യന്‍ ഉത്സവ് ആഘോഷങ്ങള്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളും, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും വൈവിധ്യവും വിളിച്ചോതുന്ന പ്രീമിയം ഉത്പന്നങ്ങള്‍ അണിനിരത്തിയുള്ള പ്രോഡക്ട് വാളിന്റെ പ്രദര്‍ശനവും മുഖ്യാതിഥി നിര്‍വ്വഹിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഒരു കുടക്കീഴിലെത്തിക്കുന്ന ഇന്ത്യന്‍ ഉത്സവ് ഓഗസ്റ്റ് 19 വരെയുണ്ടാകും.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യയുടെ മഹോത്സവം

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഒരോ പവലിയനുകളിലും തനത് ഇന്ത്യന്‍ വൈവിധ്യങ്ങളൊരുക്കിയാണ് ഇന്ത്യന്‍ ഉത്സവ് ആഘോഷങ്ങള്‍. ഇന്ത്യയുടെ സമ്പന്നമായ ഭക്ഷ്യ സംസ്‌കാരം, അതുല്യമായ രുചികള്‍, വിഭവങ്ങള്‍ എല്ലാം ഒരുക്കി ബേക്കറി - ഹോട്ട് ഫുഡ് വിഭാഗം ഉപഭോക്താക്കളെ വരവേറ്റു. ഇന്ത്യന്‍ ഉത്സവ് തീം ഉള്‍പ്പെടുത്തിയുള്ള ഫലം-പച്ചക്കറി വിഭവങ്ങളുടെ വര്‍ണ്ണാഭമായ പ്രദര്‍ശനം ഇന്ത്യയുടെ മഹത്തായ കാര്‍ഷിക പാരമ്പര്യത്തെ വരച്ച് കാണിക്കുന്നു.

പുതിയ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപുലമായ പവലിയന്‍

ഇത്തവണയും ഇന്ത്യന്‍ ഉത്സവിലെ കാഴ്ചകള്‍ക്ക് പുതുമകളേറെയാണ്. എട്ട് പ്രമുഖ ബ്രാന്‍ഡുകളുടെ 120 പുതിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ഇതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച സുഗന്ധവ്യജ്ഞനങ്ങള്‍, പ്രാദേശിക പലഹാരങ്ങള്‍, ഡയറി ഉല്‍പ്പന്നങ്ങള്‍, ബേക്കറി വിഭവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്സവ് കാഴ്ചകളെ വേറിട്ടതാക്കുന്നു. അതുല്യവും, ഉയര്‍ന്ന നിലവാരമുള്ളതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ആഗോള ഷോപ്പിംഗ് അനുഭവം എല്ലാവര്‍ക്കും പ്രാപ്തമാക്കാനുമുള്ള ലുലുവിന്റെ പ്രതിബദ്ധത ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ത്യന്‍ ഉത്സവ്.

ഇന്ത്യന്‍ ഉത്സവിന്റെ ഭാഗമായി കാര്‍ഗില്‍, ലഡാക്ക് പ്രദേശങ്ങളില്‍ നിന്നുള്ള പ്രീമിയം ആപ്രിക്കോട്ടുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ഡോ.സുഹൈല്‍ അജാസ് ഖാന്‍ പ്രദര്‍ശനം അനാവരണം ചെയ്തു. വണ്‍ ഡിസ്ട്രിക്ട്, വണ്‍ പ്രോഡക്ട് പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അതുല്യവും വ്യത്യസ്തവുമായ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനൊരുക്കിയിരുന്നു.

ഇന്ത്യയുടെ സംസ്‌കാരം, പാരമ്പര്യം, രുചിവൈവിധ്യങ്ങള്‍ എന്നിവയടക്കം അടക്കം കോര്‍ത്തിണക്കി വര്‍ണ്ണാഭമായ ആഘോഷങ്ങളാണ് ഇന്ത്യന്‍ ഉത്സവിന്റെ ഭാഗമായി ലുലു സംഘടിപ്പിച്ചിരിക്കുന്നത്.

Latest News

ട്രംപിന്റെ സമാധാന പ്രഖ്യാപനത്തിനിടയിലും മിസൈൽ വർഷവുമായി ഇറാൻ; ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു
ട്രംപിന്റെ സമാധാന പ്രഖ്യാപനത്തിനിടയിലും മിസൈൽ വർഷവുമായി ഇറാൻ; ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു
March 24, 2026
ഇസ്രായേലിന് നേരെ ഇറാന്റെ രണ്ടാംഘട്ട മിസൈല്‍ ആക്രമണം; ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു, ട്രംപും നെതന്യാഹുവും ചര്‍ച്ച നടത്തി
ഇസ്രായേലിന് നേരെ ഇറാന്റെ രണ്ടാംഘട്ട മിസൈല്‍ ആക്രമണം; ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു, ട്രംപും നെതന്യാഹുവും ചര്‍ച്ച നടത്തി
March 24, 2026
അമേരിക്കയിലെ പോര്‍ട്ട് ആര്‍തര്‍ വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അമേരിക്കയിലെ പോര്‍ട്ട് ആര്‍തര്‍ വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
March 24, 2026
 മക്ക മേഖലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
മക്ക മേഖലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
March 23, 2026
 37 ലക്ഷം  സമ്മാന തുകയുള്ള ജെയിംസ് ഡൈസണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു
37 ലക്ഷം സമ്മാന തുകയുള്ള ജെയിംസ് ഡൈസണ്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു
March 23, 2026
കേളി കുടുംബവേദി 'മൈലാഞ്ചി രാവ്' സംഘടിപ്പിച്ചു
കേളി കുടുംബവേദി 'മൈലാഞ്ചി രാവ്' സംഘടിപ്പിച്ചു
March 23, 2026
ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി കുടുംബ സംഗമം
ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി കുടുംബ സംഗമം
March 23, 2026
  ജിദ്ദ ഒഴുകൂര്‍ പ്രവാസി കൂട്ടായ്മ പത്താം വാര്‍ഷികാഘോഷം
ജിദ്ദ ഒഴുകൂര്‍ പ്രവാസി കൂട്ടായ്മ പത്താം വാര്‍ഷികാഘോഷം
March 23, 2026
ഭരണഘടനയുടെ മറ്റ് മൂന്ന് തൂണുകള്‍ക്കുള്ള പരിഗണന മാധ്യമങ്ങള്‍ക്കും ലഭിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്തും നടപ്പാക്കണം -സമ്മേളനം
ഭരണഘടനയുടെ മറ്റ് മൂന്ന് തൂണുകള്‍ക്കുള്ള പരിഗണന മാധ്യമങ്ങള്‍ക്കും ലഭിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്തും നടപ്പാക്കണം -സമ്മേളനം
March 23, 2026
യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി  ട്രംപിന്റെ അവകാശവാദം, നിഷേധിച്ച് ടെഹ്റാന്‍, താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം എണ്ണ വില കുറക്കാനുള്ള ട്രംപിന്റെ തന്ത്രം മാത്രമെന്ന് ഇറാന്‍