l o a d i n g

ബിസിനസ്

സൗദിയില്‍ വ്യാവസായിക സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം

Thumbnail

റിയാദ്: സൗദിയില്‍ വ്യാവസായിക സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പരിഷ്‌കരിച്ചു. നഗര പ്രദേശങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള ഫാക്ടറികളുടെ നിര്‍മ്മാണ പ്രവര്‍ത്തന ചട്ടങ്ങളിലാണ് മുനിസിപ്പല്‍ മന്ത്രാലയം മാറ്റം വരുത്തിയത്. രാജ്യത്തെ വ്യാവസായിക നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, നഗര വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനും, പ്രകൃതി സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.

നഗരപ്രദേശത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതോ, മന്ത്രാലയത്തിന്റെ പ്രത്യേക സേവന മേഖലകളിലോ, വ്യാവസായിക ഉപയോഗത്തിനുള്ള അംഗീകൃത പദ്ധതികള്‍ക്ക് ഉള്ളില്‍ ഉള്ളതോ ആയ എല്ലാത്തരം ഫാക്ടറികളും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. വ്യാവസായികമോ വാണിജ്യമോ ആയ ഉപയോഗങ്ങള്‍ക്ക് നിയുക്തമാക്കിയ മേഖലയില്‍ 300 ചതുരശ്ര മീറ്ററില്‍ കുറയാത്തതും 600 ചതുരശ്ര മീറ്ററില്‍ കൂടാത്തതുമായ നിലയിലായിരിക്കണം സ്ഥാപനം.

അംഗീകാരം നല്‍കുന്നതിന് സാധുവായ വാണിജ്യ രജിസ്റ്റര്‍ ഉണ്ടായിരിക്കണം. കൂടാതെ വ്യവസായ, ധാതു വിഭവ മന്ത്രാലയത്തില്‍ നിന്നുള്ള വ്യാവസായിക ലൈസന്‍സും പരിസ്ഥിതി കംപ്ലയിന്‍സ് കണ്‍ട്രോളിനായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ കംപ്ലയിന്‍സ് കണ്‍ട്രോളില്‍ നിന്നുള്ള പരിസ്ഥിതി അനുമതിയും ഉണ്ടായിരിക്കണം. അഗ്‌നി സുരക്ഷ, കെട്ടിട സുരക്ഷാ ആവശ്യകതകള്‍ക്കനുസൃതമായി സിവില്‍ ഡിഫന്‍സ് അംഗീകാരവും ഉണ്ടായിരിക്കണമെന്ന് മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026