l o a d i n g

സർഗ്ഗവീഥി

പാഠം ഒന്ന് , c/o കുടുംബശ്രീ!

അബ്ദുല്‍ സഗീര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

വെയിലും മഴയും ഒളിച്ചുകളിക്കുന്ന ജൂൺ മാസത്തിലെ ഒരു പ്രഭാതം. വീടിന്റെ അയൽപക്കത്തെ പറമ്പിൽ കൃഷിപ്പണി എടുക്കാൻ വലിയൊരു സംഘം സ്ത്രീകൾ എത്തി. തൊഴിലുറപ്പിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് വന്ന വീട്ടമ്മമാർ.

അവിടെ കൂരയോ തണലോ ഇല്ലാത്തതിനാൽ കുറേപേർ നമ്മുടെ വീടിന്റെ വരാന്തയിൽ അവരുടെ സഞ്ചികൾ കൊണ്ടുവന്ന് സ്ഥാപിച്ചു ...ഭക്ഷണപ്പൊതികളും മറ്റും ആണതിൽ.

പണിയായുധങ്ങളുമായി അവർ നിരന്നു. പുല്ലു ചെത്തി, ചവർ വാരി, വാനം കോരി, കിളച്ചുമറിച്ച് ആ ഇരുപത് പേർ. മണ്ണിനോട് സ്നേഹിച്ചും കലഹിച്ചും അവര്‍ മുന്നേറി.

ഇടവേളകളിൽ വരാന്തയിൽ വന്നിരുന്ന് ചായ കുടിച്ച്, ചോറുണ്ട്, വെറ്റില മുറുക്കി, വാതോരാതെ സംസാരിച്ചു.

മഴ വരുമ്പോൾ കേറിയും, തോരുമ്പോൾ ഇറങ്ങിയും അവർ പണി തുടർന്നു.

ഇരുപത് തൂമ്പകൾ നനഞ്ഞ മണ്ണിൽ ചിലമ്പൊലി നാദം തീർത്തപ്പോൾ ഇരുപത് നാവുകൾ ഇടതടവില്ലാതെ കലപില വർഷിച്ചു.

ഞാൻ ഓർത്തുപോയി FBയും Instaയും വാട്സാപ്പും ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കുന്ന കുറേപേർ.. Tariff ഉം 'വോട്ട് ചോരി'യും ഒന്നും അവരെ ആശങ്കപ്പെടുത്തുന്നില്ല, എന്നിട്ടും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ.

കുടുംബശ്രീ തന്ന പാഠം:
മുഖാമുഖം സംസാരിക്കുന്നത് നേർത്തുപോയ ഇക്കാലത്ത് , സൂർത്തുക്കളെ, സൗഹൃദ സംഭാഷണങ്ങൾ ശക്തമാകട്ടെ.. അതിപ്പോ പറമ്പിലായാലും പാടത്തായാലും ഓഫീസിലോ ജിമ്മിലോ ആയിരുന്നാലും

കടപ്പാട് എഫ് ബി

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026