l o a d i n g

ഇന്ത്യ

ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചു, കൈക്കും തലയ്ക്കും പരിക്കേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2025

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ പൊതുജന സമ്പര്‍ക്ക പരിപാടിക്കിടെ ആക്രമണം. കൈക്കും തലയ്ക്കും പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ 'ജന്‍സുന്‍വായ്' എന്ന പേരില്‍ നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയിലാണ് സംഭവം.

40 വയസ്സോളം പ്രായമുള്ള ഒരാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ പിടികൂടി. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്രമി ആദ്യം മുഖ്യമന്ത്രിയെ അടിക്കുകയും തുടര്‍ന്ന് തള്ളിയിടുകയും ചെയ്തു. പിന്നീട് മുടിക്ക് പിടിച്ചുവലിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയില്‍ രാജേഷ് അസ്വസ്ഥനായിരുന്നുവെന്ന് അമ്മ ഭാനുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജേഷ് ഒരു നായ സ്‌നേഹിയാണെന്നും അമ്മ പറഞ്ഞു.

ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, ആക്രമണത്തിന് 24 മണിക്കൂര്‍ മുന്‍പ് പ്രതി മുഖ്യമന്ത്രിയുടെ വസതിയില്‍ നിരീക്ഷണം നടത്തുകയും വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയതായും വിശദമായ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026