l o a d i n g

സാംസ്കാരികം

കിടിലന്‍ ലുക്കില്‍ മമ്മൂട്ടി, 'കളങ്കാവലി'ന്റെ ടീസര്‍ പുറത്തുവന്നു

Thumbnail

കൊച്ചി- ആശങ്കകള്‍ക്ക് വിരാമമിട്ട് പ്രിയതാരം മമ്മൂട്ടി ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പ്രേക്ഷകര്‍ക്കാകെ ആവേശമായി മമ്മൂട്ടിയുടെ പുതിയ ചിത്രം 'കളങ്കാവലി'ന്റെ ടീസര്‍ പുറത്തുവന്നു. നീണ്ട ഇടവേളയ്ക്കുശേഷമെത്തുന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീസറില്‍ ആരാധകര്‍ക്കായി വിരുന്ന് തന്നെയാണ് മമ്മൂട്ടി ഒരുക്കിയിരിക്കുന്നത്.

സണ്‍ ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് മമ്മൂട്ടി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ സ്വാഗും ക്യാമറാ മൂവ്മെന്റും ചേര്‍ന്ന് സ്‌റ്റൈലിഷാക്കിയ ആ ഷോട്ടിനെ മുജീബ് മജീദ് ഒരുക്കിയ ബിജിഎം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ വിനായകന്‍, അസീസ് നെടുമങ്ങാട്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ താരങ്ങളേയും കാണാം.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച സൂപ്പര്‍ ഹീറോ ചിത്രമായ 'ലോക'യ്ക്കൊപ്പം തിയേറ്ററുകളിലാണ് കളങ്കാവലിന്റെ ടീസര്‍ ആദ്യമായി കാണിച്ചത്. പിന്നാലെ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലും ടീസര്‍ റിലീസ് ചെയ്തു. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് കളങ്കാവല്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമാ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ കഥയെഴുതിയത് ജിതിന്‍ കെ. ജോസായിരുന്നു. ജിതിന്‍ കെ. ജോസിനൊപ്പം ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ്. വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026