l o a d i n g

ഇന്ത്യ

ഡല്‍ഹി ജന്ദര്‍ മന്തറില്‍ സെപ്റ്റംബര്‍ 11ന് യൂത്ത് ലീഗിന്റെ ലോക്തന്ത്ര് സംരക്ഷണ്‍ മാര്‍ച്ച്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ന്യൂഡല്‍ഹി : തെരഞ്ഞെടുപ് കമ്മീഷന്റെ മൗന സമ്മതത്തോടെ രാജ്യ വ്യാപകമായി നടക്കുന്ന വോട്ടര്‍ പട്ടിക തട്ടിപ്പിനും അസമില്‍ മുസ്ലിം ജന വിഭാഗങ്ങള്‍ക്ക് നേരെയുള്ള കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ സെപ്റ്റംബര്‍ 11ന് ഡല്‍ഹി ജന്ദര്‍ മന്തറില്‍ ലോക്തന്ത്ര് സംരക്ഷണ്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത് സെന്ററില്‍ ചേര്‍ന്ന യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ലോക്തന്ത്ര് സംരക്ഷണ്‍ മാര്‍ച്ചില്‍ പങ്കെടുക്കുക. മുസ്ലിം ലീഗ് നേതാക്കളും എംപിമാരും ഇന്ത്യ മുന്നണി നേതാക്കളും അഭിവാദ്യം ചെയ്യും.

പ്രാഥമികമായ ജനാധിപത്യ അവകാശങ്ങള്‍ പോലും ഇല്ലാതാകുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ആവില്ലെന്ന് യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് പ്രഖ്യാപിച്ചു. അസമില്‍ നടക്കുന്നത് ക്രൂരമായ ന്യുനപക്ഷ വേട്ടയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയുന്ന വോട്ട് ചോരിക്കും ബുള്‍ഡൊസര്‍ രാജിനുമേതിരെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന എല്ലാം സമരങ്ങളോടും യൂത്ത് ലീഗ് ചേര്‍ന്ന് നില്‍ക്കാനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു.

മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മെയ്തീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സര്‍ഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി സ്വാഗതവും സെക്രട്ടറി മുഹമ്മദ് തൗസീഫ് ഹുസൈന്‍ അസം നന്ദിയും പറഞ്ഞു.
ഓര്‍ഗ.സെക്രട്ടറി അഡ്വ.ഷിബു മീരാന്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എംപി, ഹാരിസ് ബിരാന്‍ എംപി, ഖുറം അനീസ് ഉമര്‍, എസ്.നയിം അക്തര്‍ (ബിഹാര്‍), ഡോ. എം കെ മുനീര്‍ എംഎല്‍എ ,സികെ സുബൈര്‍, ആസിഫ് അന്‍സാരി, അഡ്വ ഫൈസല്‍ ബാബു, പികെ ബഷീര്‍ എം.എല്‍.എ, സികെ ശാക്കിര്‍, സാജിദ് നടുവണ്ണൂര്‍, മുഫീദ തസ്‌നി, അഡ്വ.നജ്മ തബ്ഷീറ, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഹസ്സന്‍ സഖരിയ (തമിഴ്‌നാട് ), ടി.പി.എം ജിഷാന്‍ (കേരള), ദസ്തഗിര്‍ ബൈഗ് (കര്‍ണാടക), എം.എം.അബൂദര്‍ മൂഹിയുദ്ധീന്‍ (പോണ്ടിച്ചേരി), ശഹസാദ് അബ്ബാസി (ഡല്‍ഹി), മുഹമ്മദ് സുബൈര്‍ (യുപി), എസ്. നയിം അക്തര്‍ (ബിഹാര്‍), സജ്ജാദ് ഹുസൈന്‍ അക്തര്‍ (ബീഹാര്‍), സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര), അഡ്വ. മുഹമ്മദ് സലീം (ഹരിയാന), എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.ഫാത്തിമ തഹ് ലിയ, എന്‍.എ കരീം, സയ്യിദ് മര്‍സൂഖ് ബാഫഖി, കെ.പി മുഹമ്മദ് ഫൈസല്‍ ഗുഡലൂര്‍, എം.പി അബ്ദുല്‍ അസീസ്, സലീം അലീബാഗ്, പി.എം മുഹമ്മദ് അലി ബാബു, സിറാജുദ്ദീന്‍ നദ്വി, സമീല്‍ കാസിം, ഷമീര്‍ ഇടിയാട്ടില്‍,
ഫാസില്‍ ടി.എ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അര്‍ഷദ് സംസാരിച്ചു.

സംഘടന ശാക്തീകരണതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 നുള്ളില്‍ കേരളം, തമിഴ്‌നാട് ഒഴികെയുള്ള യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. വയനാട് ദുരന്തം കാരണം നിര്‍ത്തിവെച്ച പ്രവര്‍ത്തന ഫണ്ട് സമാഹരണ കാമ്പയിന്‍ സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ നടക്കും. ഒക്ടോബര്‍ ആദ്യവാരത്തില്‍ ഡെലിഗേറ്റ് കോണ്‍ഫറന്‍സ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നടത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ഫോട്ടോ :
ഡല്‍ഹി ഖാഇദേ മില്ലത് സെന്ററില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026