ജിദ്ദ: ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തുന്ന പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂര്‍സ് ജിദ്ദ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. അറബ് ന്യൂസ് മുന്‍ ഡപ്യൂട്ടി എഡിറ്ററും മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ താരീഖ് മിശ്ഖസ് ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂര്‍സ് ജിദ്ദ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഷറഫിയയില്‍ സഫയര്‍ ഹോട്ടലിന് സമീപത്താണ് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങിയത്.
സൗദി അറേബ്യയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ അല്‍ അമൂദി, ടി.എം.എ റഊഫ്, സലാഹ് കാരാടന്‍, വി.പി മുസ്തഫ (കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി), നാസര്‍ വെളിയങ്കോട് (കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി), യൂനുസ് കെ.ടി നസീം (ജിദ്ദ ക്ലിനിക് എം.ഡി), ഉബൈദുള്ള തങ്ങള്‍ (എസ്.ഐ.സി നാഷണല്‍ പ്രസിഡന്റ്), ഹക്കീം പാറക്കല്‍ (ഒ.ഐ.സി.സി), എം.കെ റഹീം ഒതുക്കുങ്ങല്‍, ഇസ്മയില്‍ മുണ്ടാക്കുളം, സി.കെ റസാഖ് മാസ്റ്റര്‍, നാണി മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷറഫ് മുല്ലപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്റര്‍നാഷണല്‍ ടൂര്‍, ഉംറ സര്‍വീസ്, ടിക്കറ്റിംഗ്, സൗദി നാഷണല്‍ ടൂര്‍, പ്രീമിയം ഉംറ പാക്കേജ്, അറ്റസ്റ്റേഷന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, സര്‍ട്ടിഫൈഡ് ട്രാന്‍സിലേഷന്‍, വി.എഫ്.എസ് അപ്പോയിന്‍മെന്റ്, ഇന്‍ഷുറന്‍സ്, വിസ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹനീഫ മൊല്ലഞ്ചേരി അറിയിച്ചു. പ്രവാസികള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂറിസം ഒരുക്കിയിട്ടുണ്ടെന്ന് മാനേജര്‍ മജീദ് കോട്ടീരി പറഞ്ഞു.
Related News