l o a d i n g

സാംസ്കാരികം

ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ഗണപതി ദര്‍ശനത്തിനായി മുംബൈയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടി ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും മുംബൈയിലെ ജി.എസ്.ബി (ഗൗഡ് സരസ്വത് ബ്രാഹ്‌മിന്‍) ഗണേശോത്സവ പന്തല്‍ സന്ദര്‍ശിച്ചു. എല്ലാ വര്‍ഷവും മുടങ്ങാതെ ഐശ്വര്യ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് താരമാതാവും മകളും ദര്‍ശനത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഗണപതിയുടെ അനുഗ്രഹം തേടിയെത്തിയ ഇരുവരും ആരാധകര്‍ക്ക് നേരെ സൗഹൃദത്തോടെ പുഞ്ചിരിക്കുകയും സെല്‍ഫികള്‍ എടുക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്, വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഇവര്‍ പന്തലിലേക്ക് കടന്നുപോയത്.

വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഐശ്വര്യ എത്തിയത്. ചുവപ്പ് ലിപ്സ്റ്റിക്കും നെറ്റിയിലെ പൊട്ടും അവരുടെ ഭംഗി വര്‍ദ്ധിപ്പിച്ചു. ആരാധ്യയാകട്ടെ, മഞ്ഞ നിറത്തിലുള്ള കുര്‍ത്ത സെറ്റില്‍ ശ്രദ്ധേയയായി. ഇരുവരും ഒരുമിച്ച് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഐശ്വര്യയും ആരാധ്യയും തമ്മിലുള്ള രൂപസാദൃശ്യം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഈ സന്ദര്‍ശനത്തിലെ ചിത്രങ്ങളിലും ആരാധ്യയുടെ വളര്‍ച്ചയും ഐശ്വര്യയുമായുള്ള സാദൃശ്യവും വ്യക്തമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഐശ്വര്യയുടെ അമ്മ ബ്രിന്ദാ റായിയും ഇവരോടൊപ്പം ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ആരാധ്യ മാത്രമാണ് ഐശ്വര്യയോടൊപ്പം ഉണ്ടായിരുന്നത്. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ഇത്തവണയും ഗണപതി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026