l o a d i n g

വേള്‍ഡ്

പാക് പ്രധാനമന്ത്രിയെ മുന്നിലിരുത്തി പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് മോദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

ടിയാന്‍ജിന്‍- ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) യോഗത്തില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ, ബന്ധിപ്പിക്കല്‍, അവസരം (Security, Connectivity, Opportunity) എന്നിങ്ങനെ എസ്.സി.ഒയെ പുനര്‍നിര്‍വചിച്ചുകൊണ്ട് സംസാരിച്ച മോദി, ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുത്ത യോഗത്തിലാണ് മോദിയുടെ വിമര്‍ശം.

'കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിന്റെ ദുരിതം പേറുകയാണ്. എത്രയോ അമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെട്ടു, എത്രയോ കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു,' മോദി പറഞ്ഞു. അടുത്തിടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ചൂണ്ടിക്കാട്ടിയ മോദി, ഈ ദുരിതസമയത്ത് ഇന്ത്യക്കൊപ്പം നിന്ന സൗഹൃദരാജ്യങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. 'ഈ ആക്രമണം ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണം മാത്രമല്ല, മാനവികതയില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. 'ചില രാജ്യങ്ങള്‍ ഭീകരവാദത്തെ തുറന്നു പിന്തുണയ്ക്കുന്നത് നമുക്ക് അംഗീകരിക്കാന്‍ കഴിയുമോ? ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നാം വ്യക്തമായ വാക്കുകളില്‍ പറയണം. ഭീകരവാദത്തെ എല്ലാ രൂപത്തിലും നാം എതിര്‍ക്കണം. ഇത് മാനവരാശിയോടുള്ള നമ്മുടെ കടമയാണ്,' പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

ശക്തമായ പരസ്പര ബന്ധം അഥവാ കണക്ടിവിറ്റി വാണിജ്യത്തിന് മാത്രമല്ല, വിശ്വാസത്തിനും വികസനത്തിനും വാതിലുകള്‍ തുറക്കുമെന്നു മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പ്രവേശനം സുഗമമാക്കാന്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്ന ചാബഹാര്‍ തുറമുഖത്തെയും ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറിനെയും അദ്ദേഹം പരാമര്‍ശിച്ചു. അതേസമയം, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലുള്ള ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, കണക്റ്റിവിറ്റി ശ്രമങ്ങള്‍ രാജ്യങ്ങളുടെ പരമാധികാരത്തെയും അതിര്‍ത്തിയുടെ അഖണ്ഡതയെയും മാനിക്കണമെന്ന് മോദി പറഞ്ഞു.

അവസരങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 2023-ല്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ എസ്.സി.ഒയില്‍ പുതിയ സഹകരണ മേഖലകള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. നവീകരണം, പരമ്പരാഗത വൈദ്യശാസ്ത്രം, യുവജന ശാക്തീകരണം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി എസ്.സി.ഒയ്ക്ക് കീഴില്‍ ഒരു നാഗരികതാ സംവാദ ഫോറം രൂപീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രസംഗത്തിന് മുമ്പ്, പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തുകയും അനൗപചാരിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026