l o a d i n g

വേള്‍ഡ്

78 വയസ്സുകാരിയെ കടന്നുപിടിച്ച 13 കാരന്‍ അറസ്റ്റില്‍

Thumbnail
Publisher By     BY - DESK
September 3, 2025

കെന്റക്കി: 78 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവത്തില്‍ 13 വയസ്സുകാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ലൂയിസ്വില്ലെയിലാണ് സംഭവം. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ജാന്‍ ഫ്‌ലെച്ചറിനാണ് ദുരനുഭവം നേരിട്ടത്. സമീപത്തെ പാര്‍ക്കിലേക്കുള്ള വഴി ചോദിച്ചാണ് 13 വയസ്സുകാരന്‍ വൃദ്ധയെ സമീപിച്ചത്. പിന്നീട് കുട്ടി വൃദ്ധയുടെ പിന്‍വശത്ത് പല തവണ സ്പര്‍ശിക്കുകയായിരുന്നു. ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടോയെന്നും കുട്ടി ഇതിനിടെ അന്വേഷിച്ചിരുന്നതായി വൃദ്ധ വെളിപ്പെടുത്തി. ഞെട്ടലോടെ ദുരനുഭവം നേരിട്ട വൃദ്ധ എത്രയും വേഗം ഇവിടെ നിന്ന് പോകാന്‍ കുട്ടിയോട് ആവര്‍ത്തിച്ച്് ആവശ്യപ്പെട്ടതോടെയാണ് കുട്ടി സംഭവസ്ഥലത്ത് നിന്ന് പോയത്.

ലൂയിസ്വില്ലെ മെട്രോ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പീഡനശ്രമം ചുമത്തിയാണ് 13 വയസ്സുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയല്ല പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടി തന്നെ അനുചിതമായി സ്പര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന ഞെട്ടലിലാണ് ജാന്‍ ഫ്‌ലെച്ചര്‍. 55 വര്‍ഷമായി ജാന്‍ ഫ്‌ലെച്ചര്‍ ഈ വീട്ടിലാണ് താമസിക്കുന്നത്. മികച്ച അയല്‍ക്കാരുള്ള ശാന്തമായ പ്രദേശമാണിത്. എന്തുകൊണ്ടാണ് എന്നെ തൊടാന്‍ തീരുമാനിച്ചതെന്ന് വിശദീകരിക്കണമെന്നും ക്ഷമാപണം നടത്തണമെന്നും വൃദ്ധ കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായക്കുറവ് കണക്കിലെടുത്ത് കുട്ടിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026