l o a d i n g

വേള്‍ഡ്

ഇന്ത്യ-റഷ്യ സൗഹൃദത്തില്‍ മൗനം ഭഞ്ജിച്ച് പാക്കിസ്ഥാന്‍, ബന്ധത്തെ ബഹുമാനിക്കുന്നു

Thumbnail

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ പാകിസ്ഥാന്‍ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായി ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാങ്ഹായിയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയിലും തുടര്‍ന്ന് ചൈനീസ് സൈന്യത്തിന്റെ 80-ാം വാര്‍ഷിക പരേഡിലും പങ്കെടുക്കാനാണ് ഇരു നേതാക്കളും ചൈനയിലെത്തിയത്. ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാന്‍-റഷ്യ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും, ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഷെരീഫ് പുടിനോട് പറഞ്ഞു.

'ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഞങ്ങള്‍ക്കും റഷ്യയുമായി വളരെ ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ ആഗ്രഹമുണ്ട്. ഈ ബന്ധങ്ങള്‍ മേഖലയുടെ പുരോഗതിക്കും സമൃദ്ധിക്കും പൂരകമായിരിക്കും,' ഷെരീഫ് പറഞ്ഞു. പുടിന്‍ വളരെ ഊര്‍ജ്ജസ്വലനായ നേതാവാണെന്നും, ഇരു രാജ്യങ്ങളും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാരം, ഊര്‍ജ്ജം, കൃഷി, നിക്ഷേപം, പ്രതിരോധം, നിര്‍മ്മിതബുദ്ധി, വിദ്യാഭ്യാസം, സാംസ്‌കാരിക വിനിമയം തുടങ്ങി വിവിധ മേഖലകളില്‍ റഷ്യയുമായുള്ള സഹകരണം വിപുലമാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായും ഷെരീഫ് അറിയിച്ചു. പാകിസ്ഥാനെ മേഖലയിലെ ഒരു 'സന്തുലിത ശക്തി'യായി കാണുന്ന പുടിന്റെ നിലപാടിനോട് ഷെരീഫ് നന്ദിയും അറിയിച്ചു.

അതേസമയം, എസ്.സി.ഒ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ പരാമര്‍ശിച്ച്, ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് മോദി നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായ സംയുക്ത പ്രഖ്യാപനത്തില്‍ പാകിസ്ഥാന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, അത് പാകിസ്ഥാനെ ലക്ഷ്യമിട്ടാണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Latest News

ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026
 അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
June 26, 2026

Related News