l o a d i n g

ബിസിനസ്

പുതിയ ഐഫോണ്‍ 17 വരുന്നു, ഐഫോണ്‍ 16 പ്ലസിന് വിലക്കുറവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025

ന്യൂദല്‍ഹി: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നു. ഈ മാസം ഒമ്പതാം തീയതി നടക്കുന്ന 'അവേ-ഡ്രോപ്പിംഗ്' ഇവന്റില്‍ ഐഫോണ്‍ 17 സീരീസ് പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണത്തെ ഐഫോണ്‍ 17 സീരീസില്‍ 'പ്ലസ്' വേരിയന്റിന് പകരം കൂടുതല്‍ മെലിഞ്ഞ 'ഐഫോണ്‍ 17 എയര്‍' അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മോഡലിനായുള്ള ആകാംഷ വര്‍ദ്ധിക്കുമ്പോള്‍ തന്നെ, പ്രീമിയം ഐഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്.

വിജയ് സെയില്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഐഫോണ്‍ 16 പ്ലസിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 89,900 രൂപ പ്രാരംഭ വിലയുണ്ടായിരുന്ന ഐഫോണ്‍ 16 പ്ലസ് ഇപ്പോള്‍ 67,990 രൂപക്ക് ലഭ്യമാണ്. അതായത്, 22,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതിനുപുറമെ, എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇ.എം.ഐ ഇടപാടുകള്‍ക്ക് 3,500 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 64,490 രൂപയായി കുറയും. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ഇതിലും വലിയ കിഴിവുകള്‍ ലഭിക്കുമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്. എല്ലാംകൂടി കണക്കാക്കുമ്പോള്‍ 25,000 രൂപയിലധികം ലാഭിക്കാന്‍ ഇത് സഹായിക്കും. നിലവില്‍ വിപണിയിലുള്ള മികച്ച ഐഫോണ്‍ ഓഫറുകളില്‍ ഒന്നാണിത്.

ഐഫോണ്‍ 16 പ്ലസിന്റെ പ്രധാന സവിശേഷതകള്‍:

ഡിസ്‌പ്ലേ: 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്.ഡി.ആര്‍ ഡിസ്‌പ്ലേ.

പ്രൊസസര്‍: പുതിയ എ18 ചിപ്പ്.

ക്യാമറ: 48 എം.പി. പ്രധാന ക്യാമറയും 12 എം.പി അള്‍ട്രാ വൈഡ് ക്യാമറയുമടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനം.

ഓപ്പറേറ്റിംഗ് സിസ്റ്റം: ഐ.ഒ.എസ് 18.

ബാറ്ററി: 25ണ വരെ മാഗ്‌സേഫ് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു.

ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള മോഡലുകള്‍. ഈ പുതിയ ഫോണുകള്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഐഫോണ്‍ 16 പ്ലസിന് വന്‍ വിലക്കിഴിവ് നല്‍കിയിട്ടുള്ളത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026