l o a d i n g

ബിസിനസ്

ഗിന്നസ് റെക്കോര്‍ഡിലൂടെ സൗദി ദേശീയദിനാഘോഷത്തെ വരവേല്‍ക്കാനൊരുങ്ങി ലുലു ; ലോകത്തെ ഏറ്റവും വലിയ ഷാറ്റേര്‍ഡ് ഗ്ലാസ് ആര്‍ട്ട് തീര്‍ക്കും

Thumbnail

റിയാദ് : 95 ാമത് ദേശീയ ദിനാഘോഷ വേളയില്‍ സൗദി അറേബ്യയെ അഭിമാനക്കൊടുമുടിയിലെത്തിക്കാനൊരുങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. രാജ്യത്തിന്റെ അഭിമാനവും പാരമ്പര്യവും ഐക്യവും അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ ഷാറ്റേര്‍ഡ് ഗ്ലാസ് ആര്‍ട്ട് തീര്‍ക്കും. ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൂടി ലക്ഷ്യമിട്ടുള്ള ഈ കലാസൃഷ്ടിയുടെ നിര്‍മ്മാണം സെപ്റ്റംബര്‍ 20ന് വൈകിട്ട് 4.30ന് അല്‍ ഖോബര്‍ ന്യൂ കോര്‍ണീഷിലാണ് നടക്കുക. മൂന്ന് മീറ്റര്‍ നീളവും വീതിയും വലുപ്പമുള്ള ഗ്ലാസ് ആര്‍ട്ടില്‍ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്തിരിക്കും. ഖോബര്‍ മുനിസിപ്പാലിറ്റിയുടെയും യൂണിലിവറിന്റെയും (കംഫര്‍ട്ട് ) സഹകരണത്തോടെ തയ്യാറാക്കുന്ന ഗ്ലാസ് ആര്‍ട്ട് പിന്നീട് മുനിസിപ്പാലിറ്റിക്ക് സമ്മാനിക്കും. ഇത് കിഴക്കന്‍ പ്രവിശ്യയെ അടയാളപ്പെടുത്തുന്ന അഭിമാന ചിഹ്നമായി മാറും.

നൂതനവും വേറിട്ടതുമായ ഷാറ്റേര്‍ഡ് ഗ്ലാസ് പെയിന്റിംഗ് സൃഷ്ടികളിലൂടെ പ്രശസ്തനായ സൗദി ദൃശ്യ കലാകാരന്‍ അസീല്‍ അല്‍-മുഗ്‌ളൗത്താണ് ഈ അതുല്യ കലാസൃഷ്ടിക്കും രൂപം നല്‍കുന്നത്. എഞ്ചിനീയറിംഗ് വൈദഗ്ധ്യവും കലയും സംയോജിപ്പിച്ച് ഗ്ലാസ് ആര്‍ട്ടിലൂടെ മനോഹര കലാസൃഷ്ടികളൊരുക്കുന്നതില്‍ സൗദിയിലും അറബ് ലോകത്തുടനീളവും അംഗീകരിക്കപ്പെട്ട കലാകാരന്‍ കൂടിയാണ് അസീല്‍.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ; സൗദി ഉത്പന്നങ്ങള്‍ക്കായി പ്രത്യേക പവലിയനും മിഡ്‌നൈറ്റ് ഷോപ്പിങ്ങും

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 23 വരെ ലുലു സ്റ്റോറുകളില്‍ എക്‌സ്‌ക്ലൂസീവ് ഓഫറുകളും, കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവുകള്‍ ആസ്വദിക്കുന്നതിനൊപ്പം സൗദി ഉത്പന്നങ്ങളുടെ പ്രത്യേക പവലിയനിലും ഷോപ്പിംഗ് നടത്താം. സെപ്റ്റംബര്‍ 22 ന് നടക്കുന്ന പ്രത്യേക മിഡ്‌നൈറ്റ് ഷോപ്പിംങ്ങിലും വന്‍ ഓഫറുകളാണ് എല്ലാ കാറ്റഗറികളിലും ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കാരംഭിച്ച് പുലര്‍ച്ചെ ഒരു മണിവരെ മിഡ്‌നൈറ്റ് ഷോപ്പിംങ് നീളും.

സൗദി റീട്ടെയ്ല്‍ മേഖലയില്‍ മാറ്റത്തിന് തുടക്കമിട്ട് ഗൂഗിള്‍ പേ സൗകര്യവും

ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും അനായാസവുമായി ഷോപ്പിംങ് പൂര്‍ത്തിയാക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഗൂഗിള്‍ പേ സേവനവും സജ്ജമാണ്. സൗദി റീട്ടെയ്ല്‍ മേഖലയില്‍ ആദ്യമായാണ് ലുലുവിലൂടെ ഗൂഗിള്‍ പേ സേവനം ഉപഭോക്താക്കള്‍ക്കരികിലേക്കെത്തുന്നത്.

Latest News

 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
May 13, 2026
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
സോണിയ ആശുപത്രിയില്‍, രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകിയേക്കും
May 13, 2026