l o a d i n g

വേള്‍ഡ്

എച്ച്-1ബി വിസ ഫീസ്: ഇന്ത്യക്കാര്‍ക്ക് ആശങ്ക, സഹായവുമായി എംബസി

Thumbnail
Publisher By     BY - DESK
September 21, 2025

വാഷിംഗ്ടണ്‍ ഡി.സി: എച്ച്-1ബി വിസക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) വാര്‍ഷിക ഫീസ് ചുമത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളും ആശങ്കയില്‍. പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനാല്‍ യു.എസിലുള്ള ഇന്ത്യക്കാര്‍ പരിഭ്രാന്തരായി. ഈ സാഹചര്യത്തില്‍ സഹായം ഉറപ്പാക്കി വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അടിയന്തര സഹായ ലൈന്‍ തുറന്നു.

അടിയന്തര സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് +1-202-550-9931 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി 'എക്‌സി'ല്‍ അറിയിച്ചു. 'ഇത് അടിയന്തര സഹായം തേടുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്, സാധാരണ കോണ്‍സുലര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്,' എംബസി വ്യക്തമാക്കി.

വിശദീകരണവുമായി യു.എസ്

പുതിയ ഫീസ് പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എച്ച്-1ബി വിസകളുടെ 71 ശതമാനവും ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ലഭിക്കുന്നത് എന്നതിനാല്‍ ഇത് ഇന്ത്യയില്‍നിന്നുള്ള ടെക് തൊഴിലാളികളെ വലിയ രീതിയില്‍ ബാധിക്കുമെന്നായിരുന്നു പ്രധാന ആശങ്ക. എന്നാല്‍, പുതിയ നിയമം നിലവിലെ എച്ച്-1ബി വിസ ഉടമകള്‍ക്കോ വിസ പുതുക്കുന്നവര്‍ക്കോ ബാധകമല്ലെന്ന് മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 'വിസ പുതുക്കുന്നതിനോ ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുവരുന്നതിനോ ഈ ഫീസ് ബാധകമല്ല. ഒരു ലക്ഷം ഡോളര്‍ പുതിയ അപേക്ഷകര്‍ക്ക് മാത്രമുള്ളതാണ്,' അദ്ദേഹം പറഞ്ഞു. ഇതോടെ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി.

ഇന്ത്യയുടെ ഉറപ്പ്

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ തിരികെ യാത്ര ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ യു.എസിലെ എല്ലാ മിഷനുകളോടും നിര്‍ദ്ദേശം നല്‍കി. പ്രഖ്യാപനത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച് വ്യക്തമായ ധാരണ വരുന്നതുവരെ അടിയന്തര സഹായം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ നയം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ ഫീസ് വര്‍ധന കുടുംബങ്ങളെ താറുമാറാക്കുകയും മാനുഷികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 'എച്ച്-1ബി വിസ പരിപാടിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ കണ്ടു. ഈ നടപടിയുടെ പൂര്‍ണ്ണ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയാണ്,' എം.ഇ.എ. വക്താവ് പറഞ്ഞു.

പുതിയ നീക്കം ഉണ്ടാക്കാവുന്ന മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയും വക്താവ് ആവര്‍ത്തിച്ചു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026