l o a d i n g

ബിസിനസ്

ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി 'ദാര്‍ അല്‍ അര്‍കാന്‍' കമ്പനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 22, 2025

ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ ദാര്‍ അല്‍ അര്‍കാന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനി, ജിദ്ദയില്‍ 10 ലക്ഷം ചതുരശ്ര മീറ്റര്‍ വരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. 4.4 ബില്യണ്‍ സൗദി റിയാലാണ് ഈ ഭൂമിയുടെ മൂല്യം. കന്‍സി അറേബ്യ, സ്വകാര്യ നിക്ഷേപകര്‍ എന്നിവരുമായി സഹകരിച്ചാണ് കമ്പനി ഈ ഇടപാട് പൂര്‍ത്തിയാക്കിയത്.

സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ 'തദാവുലി'ല്‍ കമ്പനി ഇന്ന് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഭൂമിയുടെ 80% ഉടമസ്ഥാവകാശം ദാര്‍ അല്‍ അര്‍കാനാണ്. ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രധാനപ്പെട്ട നാല് റോഡുകളുടെ സമീപത്താണ് 'ഓര്‍ക്കിഡ് ലാന്‍ഡ്' എന്ന് പേരിട്ട ഈ പ്രോജക്ടിന്റെ സ്ഥാനം. ഇതില്‍ ഏറ്റവും പ്രധാനം ഫോര്‍മുല 1-ന് എതിര്‍വശത്തുള്ള കിംഗ് അബ്ദുല്‍ അസീസ് റോഡും റെഡ് സീ മാളിന് മുന്നിലുള്ള റോഡുകളുമാണ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലും വരും വര്‍ഷങ്ങളിലും ഈ ഇടപാട് ദാര്‍ അല്‍ അര്‍കാന് അനുകൂലമായ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 1994-ല്‍ സ്ഥാപിതമായ ദാര്‍ അല്‍ അര്‍കാന്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനികളിലൊന്നാണ്. 2007-ല്‍ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഈ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടു.

റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ വികസിപ്പിക്കുക, റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ വസ്തുവകകള്‍ വില്‍ക്കുക, അതുപോലെ തന്നെ വസ്തുവകകള്‍ കൈകാര്യം ചെയ്യുകയും പാട്ടത്തിന് നല്‍കുകയും ചെയ്യുക എന്നിവയാണ് ദാര്‍ അല്‍ അര്‍കാനിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026