l o a d i n g

ഇന്ത്യ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇതാദ്യമായി ബിഹാറില്‍, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

പട്‌ന: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ് നേതൃത്വം ബിഹാറില്‍ പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, 'വോട്ട് മോഷണ'ത്തില്‍ ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. പട്‌നയിലെ സദാഖത്ത് ആശ്രമത്തില്‍ രാവിലെ 10.30 ഓടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി) യോഗം ആരംഭിച്ചത്.

സ്ഥിരാംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏതാനും പ്രമേയങ്ങള്‍ യോഗത്തില്‍ പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന ആസ്ഥാനത്ത് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബിഹാര്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ ബ്ലൂപ്രിന്റ്, ഭാവി തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍, 'വോട്ട് മോഷണ' ആരോപണത്തില്‍ ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനത്തിനും എതിരെ ശക്തമായ സന്ദേശം നല്‍കാന്‍ സി.ഡബ്ല്യു.സി ലക്ഷ്യമിടുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയിലാണ് യോഗം നടക്കുന്നത്. 'വോട്ട് മോഷണത്തിനും' വോട്ടര്‍പട്ടിക പുനരവലോകനത്തിനും എതിരെ രാഹുല്‍ ഗാന്ധി നടത്തിയ 'വോട്ടര്‍ അധികാര്‍ യാത്രയ്ക്ക്' ശേഷമാണ് ഈ യോഗം. യാത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കൂടാതെ ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ രണ്ടാമത്തെ പത്രസമ്മേളനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ യോഗം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 'ജനാധിപത്യം തകര്‍ത്തവരെ' സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അനുയായികളുടെ വോട്ടുകള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നുവെന്ന് കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിലെ ഡാറ്റ ചൂണ്ടിക്കാട്ടി രാഹുല്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026