l o a d i n g

ഇന്ത്യ

വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ വെച്ചു, ദല്‍ഹി സ്വാമിയുടെ ലീലാവിലാസങ്ങള്‍ പുറത്തേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 25, 2025

ന്യൂദല്‍ഹി- സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥി, വനിതാ ഹോസ്റ്റലില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാര്‍ഥിനികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് അനുസരിച്ച്, രാത്രി വൈകി തന്റെ മുറി സന്ദര്‍ശിക്കാനും വിദേശ യാത്രകളില്‍ തന്നെ അനുഗമിക്കാനും പാര്‍ഥസാരഥി വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചിരുന്നു. 62 വയസ്സുള്ള ഇയാള്‍ ഒരു വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് പേര് മാറ്റിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.

വസന്ത് കുഞ്ചിലെ ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ ഡയറക്ടറാണ് പാര്‍ഥസാരഥി. കര്‍ണാടകയിലെ ശൃംഗേരിയിലുള്ള ശ്രീ ശ്രീ ജഗദ്ഗുരു ശങ്കരാചാര്യ മഹാസംസ്ഥാനം ദക്ഷിണാംനായ ശ്രീ ശാരദാ പീഠമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. പീഠം പ്രതിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി അറിയിച്ചു.

നിലവില്‍ ഒളിവിലുള്ള പാര്‍ഥസാരഥിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസിന് മുന്നില്‍ ഹാജരായ 32 വിദ്യാര്‍ഥിനികളില്‍ 17 പേരും ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമം, മോശം സംഭാഷണങ്ങള്‍, അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കല്‍, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കല്‍ എന്നിവ ആരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട ഈ വിദ്യാര്‍ഥിനികള്‍ സ്‌കോളര്‍ഷിപ്പോടെയാണ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സുകള്‍ ചെയ്യുന്നത്. പാര്‍ഥസാരഥി തങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. വാട്സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും അവര്‍ ആരോപിച്ചു.

വിദ്യാര്‍ഥിനികളുടെ പരാതികളെല്ലാം അവഗണിക്കപ്പെടുകയും, അസോസിയേറ്റ് ഡീന്‍ ശ്വേത ഉള്‍പ്പെടെയുള്ള അധ്യാപകരും ജീവനക്കാരും പ്രതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും അവര്‍ വെളിപ്പെടുത്തി. ഇയാളുടെ ആവശ്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരെ സസ്‌പെന്‍ഷന്‍, പുറത്താക്കല്‍, ഡിഗ്രികള്‍ തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ഭീഷണികള്‍ മുഴക്കി വരുതിയിലാക്കി. കൂടാതെ, വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ വിഷയത്തില്‍ ഇടപെടാന്‍ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അന്വേഷണത്തിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റില്‍നിന്ന് പാര്‍ത്ഥസാരഥി ഉപയോഗിച്ചിരുന്ന ഒരു വോള്‍വോ കാര്‍ പോലീസ് കണ്ടെടുത്തു. വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച ഈ കാര്‍ പോലീസ് പിടിച്ചെടുത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, പ്രതിയെ കണ്ടെത്താന്‍ ആഗ്രക്ക് സമീപം വരെ അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധവും അനുചിതവുമാണെന്ന് ദക്ഷിണാംനായ ശ്രീ ശാരദാ പീഠം പ്രസ്താവനയില്‍ അറിയിച്ചു. അതിനാല്‍ ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും അവര്‍ വ്യക്തമാക്കി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026