l o a d i n g

സാംസ്കാരികം

ബിസിനസിനെക്കുറിച്ചുള്ള കാഴ്ചപ്പാടുമായി 'വീഴ്ചയില്‍ നിന്നൊരു വിജയഗാഥ'

Thumbnail
Publisher By     മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
September 29, 2025

ബിസിനസുകാര്‍ അതിരില്ലാത്ത സാമ്രാജ്യത്തിന്നുടമകളായി മാറുകയാണ്. കുടിലിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലും അവരാരംഭിച്ച സര്‍വ്വീസും ഉല്‍പ്പന്നങ്ങളും കരയും കടലും കടന്ന് ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്കുന്നു. സമൂഹത്തിലെ ഹീറോകളാണവര്‍. ബിസിനസിനോളം ഉയര്‍ന്ന കരിയറില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം പുതുതലമുറയില്‍ ബിസ്‌നസ് അഭിനിവേശം അലയടിക്കുന്നത്. സംരഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ദിനം തേറും പെരുകി വരുന്നുണ്ട്.
ബിസിനസ് നിയന്ത്രിക്കാന്‍ പ്രെഫഷണലുകളും പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ സാങ്കേതിക വിദ്യകളും ഉണ്ടായിട്ടും 95% ത്തിലധികവും പരാജയത്തില്‍ കലാശിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ലോകത്താകമാനം നിലനില്‍ക്കുന്ന ഈ പ്രതിഭാസത്തിന്റെ പ്രശ്‌നങ്ങളും പരിഹാരങ്ങളും പരിചയപ്പെടുത്തുകയാണ്
ബിസിനസ് കോച്ചായ അമേരിക്കന്‍ മലയാളി റൂബിള്‍ ചാണ്ടിയുടെ 'വീഴ്ചയില്‍ നിന്നൊരു വിജയഗാഥ 'എന്ന ഗ്രന്ഥം.

ബിസിനസിലുണ്ടായ കോടികളുടെ നഷ്ടം കാരണം ആത്മഹത്യക്ക് കടലില്‍ ചാടാനൊരുങ്ങിനില്‍ക്കുന്ന ലിന്‍ഡയെ അര്‍ജുന്‍ കൂട്ടി കൊണ്ട് പോകുന്നു. നനഞ്ഞ് കുതിര്‍ന്ന വസ്ത്രവും വിശന്നൊട്ടിയ വയറും മാത്രം ബാക്കിയുണ്ടായിരുന്ന അവളെ മെന്ററും ബിസ്‌നസ്‌കണ്‍സള്‍ട്ടന്റുമായ അര്‍ജുന്‍ ബിസ്‌നില്‍ പാലിക്കേണ്ട ചില നിഗൂഢതന്ത്രങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്നു. വൈകാതെയവള്‍ മറ്റൊരു ബിസ്‌നസ്സ് സാമ്രാജ്യത്തിന്റെ ഉടമയായിമാറുന്നു.

ലിന്‍ഡയെയും അര്‍ജുനനേയും കഥാപാത്രങ്ങളാക്കിയ ഒരു നോവലാണീ ഗ്രന്ഥം. ഗ്രന്ഥകാരന്റെ ജീവിതാനുഭവങ്ങള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തുടിക്കുന്ന ആത്മകഥയുടെ അലയടികളാണ് ഗ്രന്ഥത്തിലെ വരികളെന്ന് തോന്നിപ്പോകും. തോല്‍വികളെ തുടര്‍ന്നുണ്ടാകുന്ന തിരസ്‌കാരങ്ങളില്‍ തളരാതിരിക്കാനുള്ള തിയറിയാണ് എന്നെ ഏറെ ആകര്‍ഷിച്ച ഭാഗം.

സകലര്‍ക്കും സമാനമായി സര്‍വ്വേശ്വരന്‍ സമ്മാനിച്ച സമയം തന്നെയാണ് സമ്പന്നരുടെ വിജയ രഹസ്യം. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സമയത്തെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. സ്വയം നിയന്ത്രിതരാവാനുള്ള തന്ത്രങ്ങളാണ് വിജയ രാഗം മീട്ടുന്ന തന്ത്രികള്‍. സമയം കൃത്യമായി കൈകാര്യം ചെയ്യാനുള്ള കല കൗതുകത്തോടെ ഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്.

നര്‍മ്മം കലര്‍ന്ന കഥകളിലൂടെയാണ് കാര്യങ്ങള്‍ അര്‍ജുന്‍ ലിന്റെയെ ബോധ്യപ്പെടുത്തുന്നത്. നേതൃത്വം, നിയന്ത്രണം, ജോലി, ഉപഭോഗം എന്നീ വ്യത്യസ്ത കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കിടയിലെ ഊഷ്മളമായ പാരസ്പര്യത്തിന്റെ പൊരുളാണ് ബിസിനസ് വിജയം. സ്ട്രാറ്റജിയും ഇന്നവേഷനും ബിസിനസ് വിജയം കൈവരിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെങ്കിലും സത്യസന്ധത, വിനയം, ലാളിത്യം, സുതാര്യത, സ്‌നേഹം, ക്ഷമ, ബഹുമാനം, വിട്ടുവീഴ്ച, നന്ദി സാമൂഹ്യ സന്നദ്ധത, ശുഭപ്രതീക്ഷ, പരസ്പരം കേള്‍ക്കല്‍ തുടങ്ങിയ എത്തിക്ക്‌സുകള്‍ ബിസിനസിലെ പ്രധാന അലൈമെന്റുകളാണെന്ന സത്യം വായനക്കാരെ ബോധ്യപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍.

വായനക്കാരന് ഇതൊരു ആത്മീയ ഗ്രന്ഥമാണെന്ന് തോന്നിപ്പിക്കും വിധം മാനുഷിക മൂല്യങ്ങളുടെ മഹിമയെ ഗ്രന്ഥം ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ആമുഖത്തില്‍ രചയിതാവ് ഇക്കാര്യം പ്രത്യേകം പറയുന്നുണ്ടുതാനും. ഓരോ വ്യക്തിയുടേയും നേട്ടത്തിന് പിന്നില്‍ സൃഷ്ടാവും തന്റെ പരിസരത്തുളള ചേതന അചേതന വസ്തുക്കളും കാരണമായി വര്‍ത്തിക്കുന്നുണ്ട്. അവയോടുള്ള ധര്‍മ്മ നിര്‍വ്വഹണമാണ് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. ഈ ഓര്‍മ്മപ്പെടുത്തലാണ് ഗ്രന്ഥത്തിന്റെ കാതല്‍. ബിസിനസിലൂടെ നേടിയതില്‍ നിന്ന് ഒരു വിഹിതം കൊടുക്കാനുള്ളതാണെന്ന ഗൗരവമായ സന്ദേശമാണ് ഈ പുസ്തകം.

ബിസിനസിനെ കുറിച്ചുളള കാഴ്ചപ്പാടിലാണ് വിജയ രഹസ്യം കുടികൊള്ളുന്നത്. കേവലം ധനാഗമന മാര്‍ഗ്ഗമല്ല ബിസിനസ്. ധനം മാത്രം ലക്ഷ്യമാവുംമ്പോള്‍ വഞ്ചന, കളവ് തുടങ്ങിയ നെറികേടുകള്‍ നിഴല്‍ പോലെ കൂടെയുണ്ടാവും. പരാജയമായിരിക്കും അതിന്റെ പരിണിതഫലം. സമൂഹത്തിനാവശ്യമായ സേവന, സാധനങ്ങള്‍ പ്രതിഫലത്തിന് പകരം നല്‍കുന്ന സല്‍കര്‍മ്മമാണ് ബിസിനസ്സ്. ഈ ധര്‍മ്മബോധമാണ് മര്‍മ്മം.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026