l o a d i n g

വേള്‍ഡ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 30, 2025

ചൈനയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം (Huajiang Grand Canyon Bridge) ഗതാഗതത്തിനായി തുറന്നുകൊടുത്തു.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ (Guizhou) പ്രവിശ്യയിലെ ബെയ്പാന്‍ നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ ഡെക്ക് മലയിടുക്കിന്റെ തറയില്‍ നിന്ന് ഏകദേശം 625 മീറ്റര്‍ (2,051 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഈ പാലം തുറന്നതോടെ മലയിടുക്കിന് കുറുകെയുള്ള യാത്രാസമയം രണ്ട് മണിക്കൂറില്‍ നിന്ന് വെറും രണ്ട് മിനിറ്റായി കുറഞ്ഞു. പാലത്തിന് ഏകദേശം 2,890 മീറ്റര്‍ (2.9 കിലോമീറ്റര്‍) നീളമുണ്ട്. ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് ചൈനയിലെതന്നെ ബെയ്പാന്‍ജിയാങ് പാലത്തിനായിരുന്നു.

ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് മൂന്നു വര്‍ഷമാണെടുത്തത്. ഏകദേശം 292 മില്യണ്‍ ഡോളര്‍ (ഏകദേശം 2200 കോടി രൂപ) ചെലവഴിച്ചാണ് നിര്‍മാണം. ആഴമേറിയ മലയിടുക്കുകളിലെ നിര്‍മ്മാണ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഡ്രോണുകള്‍, അള്‍ട്രാ-സ്‌ട്രോങ്ങ് മെറ്റീരിയലുകള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചു. പ്രധാനമായും സ്റ്റീല്‍ ട്രസ്സ് ഗിര്‍ഡര്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് രൂപകല്‍പ്പനയാണ് സ്വീകരിച്ചിച്ചുള്ളത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026