l o a d i n g

ബിസിനസ്

ലുലു തായിഫില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

തായിഫ്: ലുലുവിന്റെ സൗദി അറേബ്യയിലെ 70ാമത്തെ സ്റ്റോര്‍ തായിഫില്‍ തുറന്നു. ജിദ്ദയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ തായിഫ് മേയര്‍ അബ്ദുള്ള ബിന്‍ ഖാമിസ് അല്‍ സൈദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി അറേബ്യയുടെ വിഷന്‍ 2030ന് പിന്തുണയേകി റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തായിഫിലെ പുതിയ സ്റ്റോര്‍.

ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് തായിഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

195770 സ്‌ക്വയര്‍ ഫീറ്റിലുള്ള തായിഫ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മികച്ച നിരക്കിലാണ് ഉപഭോക്താകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ് സെക്ഷന്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍ ഉത്പന്നങ്ങള്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍, ഐ എക്‌സ്പ്രസ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. വിപുലമായ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് സുഗമമാക്കാന്‍ ആറ് സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചുണ്ട്. 500 ലേറെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനിടെ ഗിന്നസ് റെക്കോര്‍ഡ് നേടിയ ഷാറ്റേര്‍ഡ് ഗ്ലാസ് ആര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച സൗദി ലുലു സ്റ്റാഫുകളെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ആദരിച്ചു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യക്ക് ആദരമര്‍പ്പിച്ചായിരുന്നു സൗദി ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി ലുലു യാഥാര്‍ത്ഥ്യമാക്കിയിരുന്നത്.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, സൗദി ലുലു ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുതിയവീട്ടില്‍, ലുലു സൗദി വെസ്റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ നൗഷാദ് മഠത്തിപറമ്പില്‍ അലി തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026