l o a d i n g

ഗൾഫ്

സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ഒത്തുകളി, 24 കമ്പനികള്‍ക്ക് പിഴ ചുമത്തി സൗദി അതോറിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025

റിയാദ്: സര്‍ക്കാര്‍ ലേലങ്ങളിലും ടെന്‍ഡറുകളിലും ഒത്തുകളിയും ഏകോപനവും നടത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷന്‍ പിഴ ചുമത്തിയതായി പ്രഖ്യാപിച്ചു.
ഇരുപത്തിനാല് സ്ഥാപനങ്ങള്‍ക്കെതിരെ ആകെ 17,291,831 റിയാലാണ് പിഴ ചുമത്തിയത്. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിന് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കുകയും കേസ് നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ലേലങ്ങളിലോ ടെന്‍ഡറുകളിലോ മത്സര നിയമം ലംഘിച്ച് ഒത്തുകളിയും ഏകോപനവും നടത്തിയ നിരവധി സ്ഥാപനങ്ങളെ അതോറിറ്റി നിരീക്ഷിച്ചു. സംശയം തോന്നിയ ഇടപാടുകളില്‍ ആവശ്യമായ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷമാണ് നടപടി കൈക്കൊണ്ടത്. കോമ്പറ്റീഷന്‍ നിയമത്തിലെ അഞ്ചാം വകുപ്പിലെ ഖണ്ഡിക (8) ലംഘിച്ചതിനാണ് ശിക്ഷ. സ്ഥാപനങ്ങള്‍ തമ്മിലുള്ള രേഖാമൂലമുള്ളതോ വാക്കാലുള്ളതോ ആയ, വ്യക്തമായതോ പരോക്ഷമായതോ ആയ കരാറുകള്‍, അവയുടെ ലക്ഷ്യം മത്സരത്തെ തടസ്സപ്പെടുത്തുകയാണെങ്കില്‍, പ്രത്യേകിച്ചും സര്‍ക്കാര്‍ ലേലങ്ങളിലും മറ്റുമുള്ള ഒത്തുകളിയും ഏകോപനവും മത്സരത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണെങ്കില്‍, അവ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ വകുപ്പ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026