l o a d i n g

ഗൾഫ്

പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ചത് ഇടത് സര്‍ക്കാരുകള്‍ -എംബി ഫൈസല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025


റിയാദ്: പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ചത് ഇടത് സര്‍ക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ എംബി ഫൈസല്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദിയുടെ മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപജീവനത്തിനായി മാത്രം പ്രവാസം സ്വീകരിച്ചവരല്ല മലയാളികള്‍, മറിച്ച് രാജ്യത്തിന്റെ മോചനത്തിനായി സമരം ചെയ്തതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തി പ്രവാസികളാക്കപ്പെട്ടവരും പ്രവാസ ലോകത്തിരുന്നും നാടിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷവും കേരളം ഇന്ന് കാണുന്ന രീതിയിലേക്ക് വളര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കാന്‍ പറ്റാത്തതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും നാടിനെ ചേര്‍ത്ത് പിടിക്കുന്നതില്‍ പ്രവാസികള്‍ എന്നും മുന്നില്‍ തന്നെയാണ്. ആ പ്രവാസികള്‍ക്ക് എന്നും കാവലാളായി നിന്നിട്ടുള്ളത് കേരളത്തിലെ ഇടത് സര്‍ക്കറുകളാണ്. പ്രവാസി വകുപ്പ് മുതല്‍ നോര്‍ക്ക, പ്രവാസി പെന്‍ഷന്‍, ലോക കേരള സഭ, പ്രവാസി ഇന്‍ഷൂറന്‍സ് പദ്ധതിവരെയുള്ള നിരവധി പദ്ധതികളാണ് ഇടത് സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേളി കലാ സാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആറാമത് മലാസ് ഏരിയാ സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. പു.ക.സ സെക്രട്ടറിയും പ്രശസ്ത കവിയുമായ വിനോദ് വൈശാഖി എഴുതിയ സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിച്ചു. സംഘാടക സമിതിയുടെ വൈസ് ചെയര്‍മാന്‍ അന്‍വര്‍ താത്കാലിക അധ്യക്ഷനായി പ്രസിഡണ്ട് മുകുന്ദനെ ക്ഷണിച്ചു. സംഘാടകസമിതി കണ്‍വീനറും, ഏരിയ ജോയിന്റ് സെക്രട്ടറിയുമായ സുജിത് വി എം സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സിംനേഷ് വയനാന്‍ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പത്ത് യൂണിറ്റുകളില്‍ നിന്നായി 161 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നൗഫല്‍ ഉള്ളാട്ട്ചാലി,സിംനേഷ് വയനാന്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സുരേന്ദ്രന്‍ കൂട്ടായി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.

ഷമീം മേലേതില്‍, നിജിത് കുമാര്‍, കരീം പൈങ്ങാട്ടൂര്‍, അനില്‍,അഷറഫ് പൊന്നാനി, റിജോ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ വതരിപ്പിച്ചു. സുജിത് വി എം (സെക്രട്ടറി), സമീര്‍ അബ്ദുല്‍ അസീസ് (പ്രസിഡന്റ്), സിംനേഷ് വയനാന്‍ (ട്രഷറര്‍), അന്‍വര്‍ സാദിഖ്, അബ്ദുല്‍ വദൂദ് (ജോയിന്റ് സെക്രട്ടറിമാര്‍), അഷ്റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്റുമാര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), മുകുന്ദന്‍ വടക്കേകണ്ടി, രതീഷ്, അജ്മല്‍, രാഘേഷ്, റിജോ അറക്കല്‍, ഉനൈസ് ഖാന്‍, നൗഫല്‍ ഷാ, മുനവ്വര്‍ അലി, നാരായണന്‍, ഫൈസല്‍ കൊണ്ടോട്ടി, നൗഷാദ് ടിബി എന്നിവരെ നിര്‍വാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് കൊട്ടാരത്തില്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുജിത് വി എം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുകുന്ദന്‍, സമീര്‍, സജിത്ത്, ഇ കെ രാജീവന്‍ എന്നിവര്‍ പ്രസീഡിയം, സുനില്‍ കുമാര്‍, ജവാദ്, നൗഫല്‍ ഉള്ളാട്ട്ചാലി, സിംനേഷ് വയനാന്‍ സ്റ്റിയറിങ് കമ്മറ്റി, കരീം പൈങ്ങോട്ടൂര്‍, ഗിരീഷ് കുമാര്‍, അഷ്റഫ് പൊന്നാനി, അനില്‍ എന്നിവര്‍ പ്രമേയ കമ്മറ്റി, ഷമീം മേലേതില്‍, അബ്ദുല്‍ വദൂദ്, സുലൈമാന്‍, ഡൈസന്‍, മിനുട്‌സ് കമ്മിറ്റി, സുജിത് വി എം, രാഘേഷ്, ഗഫൂര്‍ ക്രെഡന്‍ഷ്യല്‍ കമ്മറ്റി, റഫീഖ് പി എന്‍ എം, പ്രശാന്ത്, അജ്മല്‍ റിജോ അറക്കല്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, എന്നീ സബ് കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു.പുതിയ ഏരിയ സെക്രട്ടറി സുജിത് വി എം നന്ദി പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026