l o a d i n g

വേള്‍ഡ്

എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ങാമില്‍ അടിയന്തിര ലാന്റിംഗ് നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

ബര്‍മിങ്ങാം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി. അമൃത്സറില്‍ നിന്ന് ബിര്‍മിങ്ങാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നത്. ബര്‍മിങ്ങാമില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ റാറ്റ് (റാം എയര്‍ ടര്‍ബെയിന്‍) പുറത്ത് വരികയായിരുന്നു. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ നടത്തി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബര്‍മ്മിംഗ്ഹാമില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.

ശനിയാഴ്ചയാണ് അമൃത്സറില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് വിമാനം യാത്ര തിരിച്ചത്. ലാന്‍ഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ റാറ്റ് (റാം എയര്‍ ടര്‍ബെയിന്‍) പുറത്ത് വന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇരട്ട എഞ്ചിന്‍ തകരാറോ വിമാനത്തിലെ വൈദ്യുതി പൂര്‍ണ്ണമായി നിശ്ചലമാക്കപ്പെടുകയോ (ഹൈഡ്രോളിക് പരാജയം) ചെയ്യുന്ന അവസരങ്ങളിലാണ് ഇത്തരത്തില്‍ റാറ്റ് സംവിധാനം പ്രവര്‍ത്തിക്കുക. കാറ്റിന്റെ വേഗത ഉപയോഗിച്ച് റാറ്റ് അടിയന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കും. എന്നാല്‍ വിമാനത്തിന് ഇത് പ്രവര്‍ത്തിക്കത്തക്ക തരത്തില്‍ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതിനാലാണ് ഡല്‍ഹിയില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് വേണ്ടി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026