l o a d i n g

ഇന്ത്യ

60 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കി വീട്ടുജോലിക്കാരി; 10 ലക്ഷം രൂപ മാത്രം ലോണ്‍, അമ്പരന്ന് വീട്ടുടമ; പ്രചോദനമായി സോഷ്യല്‍ മീഡിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

സൂറത്ത്: സാധാരണക്കാര്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത് ഇന്ന് വലിയ വെല്ലുവിളിയാണ്. അങ്ങനെയുള്ളപ്പോള്‍, 10 ലക്ഷം രൂപ മാത്രം ലോണ്‍ എടുത്ത് 60 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ് സ്വന്തമാക്കിയ വീട്ടുജോലിക്കാരിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഇവരുടെ സാമ്പത്തിക അച്ചടക്കം കണ്ട് വീട്ടുടമസ്ഥപോലും അത്ഭുതപ്പെട്ടു.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. നളിനി ഉനഗാര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് തന്റെ വീട്ടുജോലിക്കാരിയുടെ അവിശ്വസനീയ നേട്ടം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സി'ലൂടെ പങ്കുവെച്ചത്.

വീട്ടുജോലിക്കാരി താന്‍ സൂറത്തില്‍ 60 ലക്ഷം രൂപയുടെ ഒരു മൂന്നുമുറി ഫ്‌ളാറ്റ് വാങ്ങിയതായി ഒരു ദിവസം അറിയിക്കുകയായിരുന്നു. 10 ലക്ഷം രൂപ മാത്രമാണ് ഇതിനായി ലോണ്‍ എടുത്തതെന്നും, കൂടാതെ 4 ലക്ഷം രൂപ ഫര്‍ണിച്ചറിനായി ചെലവഴിച്ചെന്നും അവര്‍ പറഞ്ഞു.

നളിനി ഉനഗാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. എങ്ങനെ ഇത് സാധിച്ചു എന്ന് തിരക്കിയപ്പോഴാണ് വീട്ടുജോലിക്കാരിയുടെ സാമ്പത്തിക അച്ചടക്കം ബോധ്യപ്പെട്ടത്. ഇവര്‍ക്ക് ഇത് ആദ്യത്തെ പ്രോപ്പര്‍ട്ടി അല്ല. ഗുജറാത്തിലെ വെലഞ്ച വില്ലേജില്‍ ഒരു ഇരുനില വീടും ഒരു കടയും ഇവര്‍ക്കുണ്ട്. ഇവ രണ്ടും വാടകക്ക് കൊടുത്തിരിക്കുകയാണ്.

'ഞാന്‍ സത്യത്തില്‍ സ്തംഭിച്ചുപോയി,' നളിനി കുറിച്ചു. വീട്ടുജോലിയെടുക്കുന്നവര്‍ പാവപ്പെട്ടവരായിരിക്കും എന്ന സമൂഹത്തിന്റെ പൊതുധാരണയെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ഈ സ്ത്രീയുടെ വിജയം. സ്മാര്‍ട്ട് സേവിംഗിന്റെയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയതിന്റെയും ഫലമാണിതെന്ന് നളിനി ഉനഗാര്‍ പറയുന്നു.

ഈ കഥ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മികച്ച സാമ്പത്തിക ആസൂത്രണം, പണം ലാഭിക്കാനുള്ള മനസ്സ്, നിശ്ചയദാര്‍ഢ്യം എന്നിവയെ നെറ്റിസണ്‍സ് കൈയടിച്ച് പ്രശംസിച്ചു. ധനികനായി തോന്നേണ്ട ആവശ്യമില്ല, സാമ്പത്തിക അച്ചടക്കമാണ് പ്രധാനം എന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026