l o a d i n g

ഗൾഫ്

ഖുര്‍ആന്‍ പഠിതാക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ ഖുര്‍ആന്‍ പഠിതാക്കളുടെ കുടുംബ സംഗമം ജിദ്ദ-മക്ക റോഡിലെ നൈറ്റ് ക്യൂന്‍ ഇവന്റ് ഹാളില്‍ നടന്നു. സനാഇയ്യാ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ഖലീല്‍ അല്‍റായി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠിക്കാന്‍ വയസ്സ്, ആരോഗ്യം തുടങ്ങിയവയൊന്നും തടസ്സങ്ങളല്ലെന്നും ആര്‍ക്കും പഠിക്കാന്‍ പറ്റിയ രൂപത്തിലാണ് സൃഷ്ടാവ് അതിനെ സജ്ജമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ പണ്ഡിതനും ഇസ്ലാഹീ പ്രഭാഷകനുമായ അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന രൂപത്തില്‍ പഠിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. മുന്‍ സമുദായങ്ങളെല്ലാം പിന്നീട് നന്നാകാമെന്ന് കരുതി നീട്ടിവെച്ചത് കൊണ്ട് അവരുടെ ഹൃദയങ്ങള്‍ കട്ടിയാവുകയും അവരിലധികമാളുകളും തെമ്മാടികളായിത്തീരുകയുമായിരുന്നു. ഭൂമിയില്‍ മഴ പെയ്തു ഹരിതാഭമാകുന്നപോലെ ഖുര്‍ആനാകുന്ന മഴ ഒരു മനുഷ്യന്റെ ഹൃദയത്തില്‍ നിറയുമ്പോഴാണ് അത് ഫലഭൂയിഷ്ടമാകുന്നതെന്നും മനസ്സിന്റെ പരിവര്‍ത്തനതിലൂടെയല്ലാതെ ലോകത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നേരത്തെ സംഗമത്തിന്റെ ഭാഗമായി പ്രമുഖ കൗണ്‍സിലറും ലൈഫ് കോച്ചുമായ ഡോക്ടര്‍ അലി അക്ബര്‍ ഇരിവേറ്റിയുടെ നേതൃത്വത്തില്‍ കൗമാരക്കായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 'ട്യൂണ്‍ യുവര്‍ പാഷന്‍' എന്ന ശീര്‍ഷകത്തില്‍ 'ടീന്‍സ് മീറ്റ് ' സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിച്ചങ്ങാടത്തിന് ആശിഖ് മഞ്ചേരിയും മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് ഷിഹാബ് സലഫിയും നേതൃത്വം നല്‍കി. ഇസ്സുദ്ധീന്‍ സ്വലാഹി നയിച്ച ടേബിള്‍ ടോക്കില്‍ ഇസ്ലാഹീ സെന്ററിന്റെ കീഴിലുള്ള 'തഹ്ഫീളുല്‍ ഖുര്‍ആന്‍' പഠനപദ്ധതി പൂര്‍ത്തിയാക്കിയ മുന്‍വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. അല്‍ഫിത്‌റ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രത്യേക പരിപാടിയും ശ്രദ്ധേയമായിരുന്നു.

കുടുംബസംഗമത്തിന്റെ ഭാഗമായി പുരുഷന്‍മാര്‍ക്കായ ഓട്ടമത്സരം, ഡോഡ്ജ്‌ബോള്‍ തുടങ്ങിയവയും സ്ത്രീകള്‍ക്കായി ബലൂണ്‍ ഗെയിം, പേപ്പര്‍ ഗെയിം, ക്യാച്ച് എ കപ്പ് എന്നിവയും കൊച്ചു കുട്ടികള്‍ക്കായി 'ട്രഷര്‍ ഹണ്ട്' മത്സരവും സംഘടിപ്പിച്ചു. കലാമത്സരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കൗമാരക്കാര്‍ക്കുമെല്ലാം ഖുര്‍ആന്‍ ഹിഫ്ദ്, ഖുര്‍ആന്‍ പാരായണം, പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറിയപ്പോള്‍ കൊച്ചു കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, കാലിഗ്രാഫി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. എല്ലാ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിക്ക് വന്നവരില്‍ നിന്ന് നടത്തിയ ലക്കി ഡ്രോയിലെ വിജയിയായ സഹീര്‍ ചെറുകോടിന് മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ചു.

റിയാദ് ഇസ്ലാഹീ സെന്റര്‍ നടത്തിയ 'ലേണ്‍ ദ ഖുര്‍ആന്‍' ഫൈനല്‍ പരീക്ഷയില്‍ ജിദ്ദയില്‍ നിന്ന് മികച്ച വിജയം കൈവരിച്ച ജെനി അന്‍വര്‍, നിഷ അബ്ദുറസാഖ് (ഫസ്റ്റ്), ഷാഹിന (സെക്കന്റ് ), അസീന ബഷീര്‍ (തേര്‍ഡ്), ആസിം ആഷിഖ് (കുട്ടികളില്‍ ഫസ്റ്റ്) എന്നിവര്‍ക്കും ജിദ്ദ ഇസ്ലാഹീ സെന്റര്‍ നടത്തിയ ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയ നിഷ അബ്ദുറസാഖ്, റുബീന അനസ്, ജെനി അന്‍വര്‍, അസീന ബഷീര്‍, ഹസീന അറക്കല്‍ എന്നിവര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുറസാക്ക്, ഷാജഹാന്‍ (റിഹേലി പോളിക്ലിനിക്), ഹിഫ്‌സുറഹ്‌മാന്‍ (മുന്‍ സിഫ് പ്രസിഡന്റ്) തുടങ്ങിയവര്‍ സമ്മാനങ്ങള്‍സ വിതരണം ചെയ്തു.

വൈകീട്ട് 4 മണിക്കാരംഭിച്ച സംഗമം രാത്രി ഭക്ഷണത്തോട് കൂടി സമാപിച്ചു. ഇസ്ലാഹീ സെന്റര്‍ വളണ്ടിയര്‍മാര്‍, വനിതാ വിംഗ് പ്രവര്‍ത്തകര്‍, മദ്രസാധ്യാപകര്‍ തുടങ്ങി സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: ജിദ്ദ ലേണ്‍ ദ ഖുര്‍ആന്‍ ഫാമിലി മീറ്ററില്‍ അഹ്‌മദ് അനസ് മൗലവി സംസാരിക്കുന്നു. ഡോ:അലി അക്ബര്‍ ഇരിവേറ്റി, ശൈഖ് ഇബ്രാഹിം ഖലീല്‍ അല്‍റായി,അബ്ബാസ് ചെമ്പന്‍, നൂരിഷ വള്ളിക്കുന്ന് എന്നിവര്‍ വേദിയില്‍.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026