l o a d i n g

സാംസ്കാരികം

വാപ്പിച്ചിക്ക് സ്‌നേഹചുബനം.. മമ്മുട്ടിയുടേയും ദുല്‍ഖറിന്റേയും വീഡിയോ വൈറലായി

Thumbnail

17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന പാട്രിയറ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മുട്ടി ഇടക്ക് ആശുപത്രിയിലായതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നവെങ്കിലും അദ്ദേഹം അഭിനയത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തില്‍ കുടുംബസമേതം എത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങളും വൈറലായി.

മമ്മൂട്ടിയെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. ഇതിന്റെ ദൃശ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിക്കും ഉമ്മ സുല്‍ഫത്തിനും സ്‌നേഹചുംബനം നല്‍കിയാണ് ദുല്‍ഖര്‍ യാത്രയാക്കിയത്. ആരാധകരെ മമ്മൂട്ടി കൈവീശി അഭിസംബോധന ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സ്റ്റാഫ് ശരത് ടി.കെയാണ് വീഡിയോ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

ആരോഗ്യകാരണങ്ങളാല്‍ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഈ മാസം ആദ്യമാണ് അദ്ദേഹം സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തിയത്. മഹേഷ് നാരായണന്‍ സംവിധാനംചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരും ചിത്രത്തിലുണ്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.

Latest News

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
June 27, 2026
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026