l o a d i n g

ഇന്ത്യ

ഇമാമിന്റെ കുടുംബത്തെ വകവരുത്തിയത് ശിക്ഷ നല്‍കിയതിന്റെ പ്രതികാരം, രണ്ട് കൗമാരക്കാര്‍ പിടിയില്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2025

ബാഗ്പത്, ഉത്തര്‍പ്രദേശ്- ബാഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തില്‍ പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പിഞ്ചു പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 13-ഉം 16-ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇമാമിന്റെ ഭാര്യ ഇസ്രാന (30), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ദോഗത് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബദി മസ്ജിദ് (ഗ്രാന്‍ഡ് മോസ്‌ക്) കോംപ്ലക്സിനുള്ളിലെ താമസസ്ഥലത്താണ് മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി. കൗമാരക്കാരായ രണ്ട് വിദ്യാര്‍ഥികളാണ് കൃത്യം നടത്തിയതെന്ന് ബാഗ്പത് പോലീസ് സൂപ്രണ്ട് (എസ്പി) സൂരജ് റായ് സ്ഥിരീകരിച്ചു. ഇമാം മുഹമ്മദ് ഇബ്രാഹിം ശിക്ഷിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് എസ്പി റായ് വ്യക്തമാക്കി.

'പ്രായപൂര്‍ത്തിയാകാത്ത ഇരുവരും ഇമാമിന്റെ വിദ്യാര്‍ഥികളാണ്. ശാസിച്ചതിനുള്ള പ്രതികാരമായി തങ്ങളാണ് കുറ്റം ചെയ്തതെന്ന് ഇരുവരും സമ്മതിച്ചു,' എസ്പി റായ് പറഞ്ഞു.

രക്തത്തില്‍ കുളിച്ച മൃതദേഹങ്ങള്‍ പള്ളി പരിസരത്തെ കട്ടിലിലാണ് കണ്ടെത്തിയത്. ഇമാം മുഹമ്മദ് ഇബ്രാഹിം സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 'രണ്ട് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരുന്നു,' എസ്പി കൂട്ടിച്ചേര്‍ത്തു. സംഭവം നാട്ടുകാരില്‍ വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026