l o a d i n g

ബിസിനസ്

*സൗദി സ്റ്റേഷനറി വിപണി 2030-ഓടെ 10 ബില്യണ്‍ റിയാലിലേക്ക്: ഡിജിറ്റൈസേഷന്‍ വളര്‍ച്ചക്ക് ശക്തി പകരും*

Thumbnail

ജിദ്ദ- സൗദി അറേബ്യയിലെ സ്റ്റേഷനറി വിപണിയില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി വിപണിവൃത്തങ്ങള്‍. നിലവില്‍ 6.5 ബില്യണ്‍ മുതല്‍ 7.5 ബില്യണ്‍ റിയാല്‍ വരെയാണ് സൗദി സ്റ്റേഷനറി വിപണിയുടെ മൂല്യം. ഇത് 2030 ഓടെ 10 ബില്യണ്‍ റിയാലില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഡിഎംജി ഇവന്റ്‌സിന്റെ സൗദി ഓഫീസിലെ വൈസ് പ്രസിഡന്റായ ഇസ്ലാം ഹാഫിസ് വ്യക്തമാക്കി.

വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ ഡിജിറ്റലൈസേഷനും നൂതനമായ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യകതയും പിന്തുണ നല്‍കുന്നതോടെ വിപണി മൂല്യം 14 അല്ലെങ്കില്‍ 15 ബില്യണ്‍ റിയാല്‍ വരെയായി ഇരട്ടിയാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം റിയാദില്‍ നടന്ന സ്റ്റേഷനറി ആന്‍ഡ് പേപ്പര്‍ എക്‌സിബിഷനില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളും പ്രാദേശിക വിതരണക്കാരും പങ്കെടുത്തു. പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, ഓഫീസ് സാമഗ്രികള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ഈ മേള, വിദ്യാഭ്യാസം, ഓഫീസ് മേഖലകളിലെ അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് ചില്ലറ വ്യാപാരികള്‍, വിതരണക്കാര്‍, പര്‍ച്ചേസിങ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പ്രധാനമായും ശ്രദ്ധിച്ചത്.

വിപണിയുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ പ്രേരകശക്തി ഇപ്പോഴും 'ബാക്ക്-ടു-സ്‌കൂള്‍' സീസണ്‍ തന്നെയാണെന്ന് ഹാഫിസ് വിശദീകരിച്ചു. എങ്കിലും, ആവശ്യം ഈ സീസണില്‍ മാത്രം ഒതുങ്ങുന്നില്ല. സര്‍വ്വകലാശാലകള്‍, ബിരുദാനന്തര പഠനങ്ങള്‍, ഓഫീസുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍നിന്നുള്ള ഡിമാന്റ് കാരണം വര്‍ഷം മുഴുവന്‍ വിപണി സജീവമാണ്.

രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ 50 ശതമാനത്തിലധികം പ്രാദേശിക പങ്കാളിത്തം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പങ്കാളിത്തത്തിലൂടെയോ വിദേശ നേരിട്ടുള്ള നിക്ഷേപത്തിലൂടെയോ അന്താരാഷ്ട്ര കമ്പനികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നത് പ്രാദേശിക ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൈസേഷന്‍ പ്രാദേശിക വ്യവസായത്തിന് ഒരു വലിയ നിക്ഷേപ അവസരം നല്‍കുന്നുണ്ടെന്നും, ഇത് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും കൂടുതല്‍ ആഗോള-പ്രാദേശിക കമ്പനികളെ ആകര്‍ഷിക്കാനും സഹായിക്കുമെന്നും ഇസ്ലാം ഹാഫിസ് വ്യക്തമാക്കി.

Latest News

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
May 15, 2026
 ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു
May 15, 2026
ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്
ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്
May 15, 2026
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി
May 14, 2026
നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി
നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി
May 14, 2026
ചൈന-യുഎസ് വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ധാരണ; ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് ചൈനയുടെ സഹായം ട്രംപ് തേടി, തായ്വാന്‍ വിഷയത്തില്‍ മുന്നറിയിപ്പുമായി ഷി ജിന്‍പിങ്
ചൈന-യുഎസ് വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ധാരണ; ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് ചൈനയുടെ സഹായം ട്രംപ് തേടി, തായ്വാന്‍ വിഷയത്തില്‍ മുന്നറിയിപ്പുമായി ഷി ജിന്‍പിങ്
May 14, 2026
 വ്യാപാര പ്രമുഖന്‍ പി.കെ ഹാഷിം ഹാജി നിര്യാതനായി
വ്യാപാര പ്രമുഖന്‍ പി.കെ ഹാഷിം ഹാജി നിര്യാതനായി
May 14, 2026
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍
May 14, 2026
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ  പ്രതിഷേധം: ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം: ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി
May 14, 2026
നമ്മൾ ചാവക്കാട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
നമ്മൾ ചാവക്കാട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
May 14, 2026