l o a d i n g

ബിസിനസ്

സിയാലില്‍ ഓപ്പറേഷന്‍സ് കേന്ദ്രം തുറന്ന് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ ഓപ്പറേഷന്‍സ് കേന്ദ്രം തുറന്നു. കൊച്ചിയില്‍ നിന്നുള്ള അന്താരാഷ്ട്ര ചരക്കു നീക്കത്തിന് എമിറേറ്റ്‌സ് ഓഫീസ് പുത്തന്‍ ഉണര്‍വാകും. മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്ക് നീക്കം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ സാന്നിധ്യം സഹായിക്കും. കൊച്ചിയെ ഒരു കാര്‍ഗോ ഹബ്ബായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.

ഇതോടൊപ്പം അന്താരാഷ്ട്ര കൊറിയര്‍ സര്‍വീസുകള്‍, കൂടുതല്‍ ഫ്രൈറ്റ് ഫോര്‍വേഡര്‍സ് എന്നിവര്‍ പ്രവര്‍ത്തനം തുടങ്ങാനും പദ്ധതിയിടുന്നു. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വസ്ത്ര കയറ്റുമതിയുടെ ഒരു കേന്ദ്രമായി സിയാലിനെ മാറ്റുന്നത് സംബന്ധിച്ച് സിയാലും എമിറേറ്റ്സ് സ്‌കൈ കാര്‍ഗോയും ചര്‍ച്ച ചെയ്തു. ചരക്ക് - വ്യാപാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കാര്‍ഗോയുടെ അളവ് വര്‍ദ്ധിപ്പിക്കുക, മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മാനേജര്‍ അമീര്‍ അല്‍ സറൂനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ഓപ്പറേഷന്‍സ് ലീഡ് ഹസ്സന്‍ അബ്ദുള്ള, സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി സതീഷ് കുമാര്‍ പൈ, കൊമേര്‍ഷ്യല്‍ വിഭാഗം മേധാവി മനോജ് പി. ജോസഫ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇ. വികാസ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രം: ഉദ്ഘാടന ചടങ്ങിന് ശേഷം എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ മാനേജര്‍ അമീര്‍ അല്‍ സറൂനിയ്ക്ക് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് ഉപഹാരം നല്‍കുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026