l o a d i n g

ഇന്ത്യ

പെണ്‍മക്കള്‍ 'വിധര്‍മ്മികളുമായി' ബന്ധപ്പെട്ടാല്‍ അവരുടെ കാല്‍ ഒടിക്കണം: പ്രജ്ഞാ സിംഗ് ഠാക്കൂര്‍

Thumbnail

ഭോപ്പാല്‍: പ്രകോപനപരമായ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംനേടാറുള്ള ഭോപ്പാലിലെ മുന്‍ എം.പി. പ്രജ്ഞാ സിംഗ് ഠാക്കൂര്‍ വീണ്ടും വിവാദത്തില്‍. 'വിധര്‍മ്മി'കളായ (അഹിന്ദുക്കളായ) പുരുഷന്മാരുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പെണ്‍മക്കളുടെ കാല്‍ അടിച്ചൊടിക്കണമെന്ന് അവര്‍ ഹിന്ദു മാതാപിതാക്കളോട് ആഹ്വാനം ചെയ്തു.

ഞായറാഴ്ച പുറത്തുവന്ന ഒരു വീഡിയോയിലാണ് ഠാക്കൂര്‍ ഈ വിവാദപരമായ പരാമര്‍ശം നടത്തുന്നത്. ഭോപ്പാലില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് ഇത് ചിത്രീകരിച്ചതെന്നാണ് സൂചന.

'നിങ്ങളുടെ മനസ്സും ഹൃദയവും ശക്തമാക്കൂ. നിങ്ങളുടെ മകള്‍ ഒരു 'വിധര്‍മ്മി'യുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെങ്കില്‍, അവളുടെ കാലുകള്‍ ഒടിക്കാന്‍ മടിക്കരുത്. നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ബഹുമാനിക്കാത്തതും വാക്കുകളുടെ ഭാഷ മനസ്സിലാക്കാത്തതുമായ പെണ്‍മക്കളെ ശാരീരികമായി ശിക്ഷിക്കണമെന്ന് എപ്പോഴും ഓര്‍ക്കുക,' വീഡിയോയില്‍ ഠാക്കൂര്‍ പറയുന്നു.

കൂടാതെ, കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണെങ്കില്‍ അവരെ ശാരീരികമായി ശിക്ഷിക്കാന്‍ മടിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വി.എച്ച്.പി.യുടെ വനിതാ വിഭാഗമായ 'ദുര്‍ഗാ വാഹിനിയുടെ' പരിപാടിയിലാണ് ഈ പ്രസംഗം നടന്നതെന്നാണ് വിവരം. 'ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ ആഹ്ലാദഭരിതരായ അമ്മമാര്‍ അവളെ ലക്ഷ്മി ദേവിയായോ സരസ്വതി ദേവിയായോ ആണ് കണക്കാക്കുന്നത്. എന്നാല്‍, അതേ പെണ്‍കുട്ടി വളരുമ്പോള്‍ ഒരു 'മിയായിന്‍' (മുസ്ലീം സ്ത്രീ) ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാതാപിതാക്കളെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും ഒട്ടും ബഹുമാനിക്കാത്ത അത്തരം വാശിക്കാരികളായ പെണ്‍മക്കളെ ശാരീരികമായി ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്,' ഠാക്കൂര്‍ വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ മാസം നടന്ന ഇതേ പരിപാടിയില്‍ വെച്ച്, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പോലും മുസ്ലിം പുരുഷന്മാരെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ അവരില്‍നിന്ന് പൂര്‍ണ്ണമായി അകന്നുനില്‍ക്കാന്‍ മുന്‍ ബി.ജെ.പി. എം.പി. ഹിന്ദു സ്ത്രീകളോടും പെണ്‍കുട്ടികളോടും ആഹ്വാനം ചെയ്തിരുന്നു.

പ്രകോപനപരമായ സംസാരത്തിന്റെ പേരില്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രജ്ഞാ സിംഗ് ഠാക്കൂറിന് സീറ്റ് നിഷേധിച്ചിരുന്നു. 2019-ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിനെതിരെ വന്‍ വിജയം നേടിയ സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍.

2019-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചതും വിവാദമായിരുന്നു.

പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.കെ. മിശ്ര രംഗത്തെത്തി. 'വിധര്‍മ്മികളെ (പ്രത്യേകിച്ച് മുസ്ലീങ്ങളെ) വിവാഹം കഴിച്ച ബി.ജെ.പി.യിലെയും ആര്‍.എസ്.എസിലെയും നേതാക്കളുടെ പെണ്‍മക്കളുടെ കാലാണോ അവര്‍ പോയി ഒടിക്കാന്‍ പോകുന്നത്' എന്ന് അദ്ദേഹം ചോദിച്ചു.

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026