മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേറ്റു. വാഷിയിലെ സെക്ടര്‍ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡന്‍സിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.40നായിരുന്നു തീപ്പിടുത്തം. ഷോര്‍ട് സര്‍ക്യൂറ്റാണ് കാരണമെന്നാണു പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശി സുന്ദര്‍ ബാലകൃഷ്ണന്‍, (44), പൂജ രാജന്‍ (39), മകള്‍ വേദിക (6) എന്നിവരാണ് മരിച്ച മലയാളികള്‍. കമല ഹിരാല്‍ ജെയിന്‍ (84) മരിച്ച മറ്റൊരാള്‍. മറ്റുള്ളരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. തിരുവനന്തപുരം സ്വദേശികളാണിവര്‍. അപ്പാര്‍ട്‌മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകള്‍നിലകളിലേക്കു പടരുകയായിരുന്നു.
Related News