l o a d i n g

ബിസിനസ്

സൗദി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലക്കുറവില്‍ ലുലു മുന്നില്‍: 'അല്‍ ഇക്തിസാദിയ' സര്‍വ്വേ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

റിയാദ്: സൗദി അറേബ്യയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളിലെ അവശ്യവസ്തുക്കളുടെ വിലയില്‍ വലിയ വ്യത്യാസമുണ്ടെന്ന് 'അല്‍ ഇക്തിസാദിയ'യുടെ പുതിയ സര്‍വ്വേ. അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വില ഈടാക്കുന്നതില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് ഒന്നാമത് എത്തിയിരിക്കുന്നത്.

അല്‍ ഇക്തിസാദിയയുടെ ഫിനാന്‍ഷ്യല്‍ അനാലിസിസ് യൂണിറ്റ് 2024-ല്‍ നടത്തിയ താരതമ്യ സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അരി, പഞ്ചസാര, ചിക്കന്‍, വെജിറ്റബിള്‍ ഓയില്‍, മുട്ട, മാവ്, ചായപ്പൊടി എന്നിവയടക്കമുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയാണ് സര്‍വ്വേക്കായി പരിഗണിച്ചത്.

സര്‍വ്വേ നടത്തിയ ഭക്ഷ്യവസ്തുക്കളുടെ മൊത്തം 'ബാസ്‌കറ്റ് മൂല്യം' 571 റിയാല്‍ ആണ്. ഇത് പഠനം നടത്തിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും കുറഞ്ഞ വില നിലവാരമാണ്. ഏറ്റവും ഉയര്‍ന്ന വിലനിലവാരം രേഖപ്പെടുത്തിയത് ദാന്യൂബിലാണ്. ഇവിടുത്തെ 'ബാസ്‌കറ്റ് മൂല്യം' 615 റിയാലാണ്. ഏറ്റവും കുറഞ്ഞ വിലയുള്ള ലുലുവും ഏറ്റവും ഉയര്‍ന്ന വിലയുള്ള അല്‍ ദാന്യൂബും തമ്മില്‍ 7.7 ശതമാനം വരെയാണ് വിലയില്‍ വ്യത്യാസം വരുന്നത്.

മറ്റ് പ്രമുഖ റീട്ടെയ്ല്‍ ശൃംഖലകളിലെ വിലനിലവാരം (മൊത്തം ബാസ്‌കറ്റ് മൂല്യം) ഇപ്രകാരമാണ്: കാരിഫോര്‍: 613 റിയാല്‍, പാണ്ട : 604 റിയാല്‍, തമീമി : 601 റിയാല്‍
സൗദാന്‍ (Saudania): 593 റിയാല്‍, അല്‍ ഒതൈം : 586 റിയാല്‍.

ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കും വിലക്കയറ്റങ്ങള്‍ക്കും ഇടയിലും സ്ഥിരതയുള്ളതും ഉപഭോക്താക്കള്‍ക്ക് അനുകൂലവുമായ വിലനയങ്ങള്‍ പാലിക്കുന്നതാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026