l o a d i n g

ബിസിനസ്

ആഗോളരുചികളും പാചകലോകത്തെ ട്രെന്‍ഡുകളും ഒരു കുടക്കീഴില്‍; ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 29, 2025

റിയാദ് : ലോക രുചികളുടെ യൂണിവേഴ്‌സ് തുറന്ന് സൗദിയില്‍ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍. പതിനാല് നാള്‍ നീളുന്ന ആഗോള രുചിവൈവിധ്യങ്ങളുടെ മാമാങ്കത്തില്‍ പാചകലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടാനും, ലോക പ്രശസ്ത ഷെഫുമാരുടെ റെസിപ്പികളും ഡിഷുകളും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ന് ആരംഭിച്ച വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ നവംബര്‍ 11വരെ തുടരും.

ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് ആവേശത്തുടക്കം പകരാന്‍ താരങ്ങളും എത്തുന്നുണ്ട്. റിയാദിലെ ലുലു മുറബ്ബയില്‍ ഒക്ടോബര്‍ 30-ന് കല്യാണി പ്രിയദര്‍ശനാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുക. ഒക്ടോബര്‍ 31ന് ദമ്മാമിലെയും ജുബൈലിലേയും ലുലു മാളില്‍ മിഥുന്‍ രമേശും ലക്ഷ്മി മേനോനും ഫെസ്റ്റിവല്‍ വേദിയില്‍ അതിഥികളായെത്തും. ലുലു യാര്‍മൂഖില്‍ ലൈവ് കുക്കിംഗ് ചലഞ്ചോടെയാണ് ഫെസ്റ്റിന് തിരിതെളിയുന്നത്. സൗദിയിലെ പരമ്പരാഗത മര്‍ഗൂഗ് ഡിഷ് പാചകം ചെയ്യാന്‍ പ്രശസ്ത ഇന്‍ഫ്‌ലുവന്‍സര്‍ അബ്ദുറഹ്‌മാന്‍ അല്‍ഷെഹ്‌റിയും, തന്റെ സുഹൃത്ത് കൈ്വബും കുക്കിംഗ് ചലഞ്ചിലെത്തും. പ്രമുഖ ഷെഫ് അബ്ദുല്‍ മാലിക് മത്സരത്തില്‍ ജഡ്ജിയാകും. ജിദ്ദയിലെ ലുലു അമീര്‍ ഫവാസില്‍ ഇന്‍ഫ്‌ലുവന്‍സറായ ഹദീലും, കിഴക്കന്‍ മേഖലയിലെ ഫെസ്റ്റിവല്‍ വേദിയില്‍ 30-ലധികം ഫുഡ് ബ്ലോഗര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും. ഒമ്പത് രാജ്യങ്ങളുടെ പ്രത്യേക വിഭവങ്ങളടങ്ങിയ ടെസ്റ്റിംഗ് ടേബിളും കിഴക്കന്‍ മേഖലയിലെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും.

ഇത്തവണയും ലോകത്തെ സൗദിയിലേക്ക് വരവേറ്റ് ലുലു ഒരുക്കുന്ന വേള്‍ഡ് ഫുഡ് ഫെസ്റ്റ് ഏറെ പുതുമകള്‍ നിറഞ്ഞതാണെന്ന് ലുലു സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം സാംസ്‌കാരിക വൈവിധ്യത്തിന്റെയും രുചികളുടെയും കൂടി ആഘോഷമാക്കി മാറ്റാനുള്ള ലുലുവിന്റെ ഉറച്ച പ്രതിബദ്ധതയാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക പ്രശസ്തമായ ജാപ്പനീസ് പരമ്പരാഗത പാചകരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള അനിമേ ഭക്ഷണ വിഭവങ്ങളായ സുഷി, റാമെന്‍, മോച്ചി തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ചീസി പാസ്ത തയ്യാറാക്കല്‍ അടക്കമുള്ള ലൈവ് കിച്ചണ്‍ ഷോകള്‍, നൂഡില്‍സ് കോണ്‍ടസ്റ്റ്, സൗദിയിലെ പരമ്പരാഗത മധുരവിഭവമായ ഖലിയെയേ ആസ്പദമാക്കിയുള്ള സ്വീറ്റ് ചലഞ്ച് അടക്കം സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന നിരവധി പരിപാടികളും ഫെസ്റ്റിലുണ്ട്. കുട്ടികള്‍ക്കായി സാന്‍ഡ്വിച് മേക്കിംഗ് മത്സരം, കുട്ടികളും അമ്മമാരും ചേര്‍ന്ന് പങ്കെടുക്കുന്ന കേക്ക് ഐസിംഗ് ചലഞ്ച്, മിസ്റ്ററി ബോക്‌സ് ചലഞ്ച്, സമോസ ഫോള്‍ഡിംഗ് മത്സരം, കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി സലാഡ് മേക്കിംഗ് ചലഞ്ച്, ബിരിയാണി കുക്കിംഗ് എന്നിവയടക്കം നിരവധി രസകരമായ ഇന്ററാക്ടീവ് മത്സരങ്ങളും ഫെസ്റ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സൗദി ഇന്‍ഫ്‌ലുവന്‍സര്‍ ഷെഫുമാര്‍ തത്സമയ പാചക പ്രകടനങ്ങള്‍ നടത്താന്‍ ഫെസ്റ്റിലെ പവലിയനുകളിലെത്തും. ഫെസ്റ്റിലെത്തുന്നവര്‍ക്ക് ഇവരുമായി സംവദിക്കാനും അവസരം ലഭിക്കും.

വൈവിധ്യം നിറഞ്ഞ തീമുകള്‍ക്ക് കീഴിലെ രുചികളുടെ പ്രദര്‍ശനമാണ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിലെ മറ്റൊരാകര്‍ഷണം. ടേസ്റ്റ്സ് ഓഫ് സൗദി, വേള്‍ഡ് ഫ്‌ലേവേഴ്സ്, പ്രീമിയം മീറ്റ്, ഗോര്‍മേ സ്ലൈസസ്, സുഷി സ്റ്റോപ്പ്, ബ്രൂ മാജിക്, ബ്രൂ യൂര്‍ മൊമെന്റ്, ചെഫ്‌സ് ടൂള്‌സ്, സ്മാര്‍ട്ട് അപ്ലയന്‍സസ്, ഒവന്‍ ഫ്രെഷ് എന്നിങ്ങനെയുള്ള ഫുഡ് തീമുകള്‍ അതുല്യമായ രുചിയനുഭവങ്ങളാണ് സമ്മാനിയ്ക്കുക. ഇതിന് പുറമെ മാറുന്ന കാലത്തെ ആരോഗ്യഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഭക്ഷണരീതികള്‍ അവതരിപ്പിച്ച് സൂപ്പര്‍ ഫുഡ്‌സ് തീമും ഒരുക്കിയിട്ടുണ്ട്.

വേള്‍ഡ് ഫുഡ് ഫെസ്റ്റിവലില്‍ ഫുഡ് മാജിക്ക് തീര്‍ക്കാന്‍ ഏറ്റവും നീളം കൂടിയ നാച്ചോസ് പ്ലേറ്റുമായി മെക്‌സിറ്റയും എത്തുന്നുണ്ട്. മൂന്ന് മീറ്റര്‍ നീളമുള്ള നാച്ചോസ് പ്ലേറ്റ് സൗദിയിലെ ഏറ്റവും വലുപ്പമുള്ള നാച്ചോസ് പ്ലേറ്റായിരിക്കും. പ്രമുഖ ഷെഫുമാര്‍ അണിനിരക്കുന്ന ലൈവ് പാചക സെഷനുകളില്‍ പരമ്പരാഗത പ്രാദേശിക ഡിഷുകളായ ഹരീസ്, ജരീഷ്, ഹസാവ് റൈസ് കബ്‌സ, മഷ്ഖൂള്‍ ഷ്രിംപ് എന്നിവയും തയ്യാറാക്കും. ഫെസ്റ്റിവല്‍ കാലയളവില്‍ എല്ലാ ലുലു സ്റ്റോറുകളും ലോകത്തിന്റെ ഫുഡ് ഹബ്ബായി മാറും. സ്റ്റോറുകളിലെല്ലാം ബിരിയാണി ഫെസ്റ്റുകള്‍, ബിബിക്യു കോര്‍ണറുകള്‍, ഹെല്‍ത്തി ഫുഡ് വീക്കുകള്‍ തുടങ്ങിയവ സജീവമായിരിക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇക്കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവും, ഉപഭോക്താക്കള്‍ക്ക് ദിവസേന സമ്മാനങ്ങളും ലഭിക്കും.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026