l o a d i n g

ബിസിനസ്

2030-ഓടെ കേരളം മെഡിക്കല്‍ ടൂറിസത്തില്‍ മൂന്നിരട്ടി വളര്‍ച്ച നേടുമെന്ന് കേരള ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

കൊച്ചി: നിലവിലെ 15,000 കോടി രൂപയില്‍ നിന്ന് കേരളത്തിന്റെ ആയുര്‍വേദ സമ്പദ്വ്യവസ്ഥ 2031-ഓടെ 60,000 കോടി രൂപയായി വര്‍ധിക്കുമെന്ന് സിഐഐ ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റ് ചെയര്‍മാനും ധാത്രി ആയുര്‍വേദ എം.ഡിയുമായ ഡോ. സജികുമാര്‍ അഭിപ്രായപ്പെട്ടു. 2047-ഓടെ ഇത് 5 ലക്ഷം കോടി രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നും, ആയുര്‍വേദം സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ആഗോള അംഗീകാരമുള്ള ആരോഗ്യ ശാസ്ത്രമായി വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5.6 ട്രില്യണ്‍ ഡോളറാണ് നിലവിലെ ആഗോള വെല്‍നസ് സമ്പദ്വ്യവസ്ഥയുടെ മൂല്യം. കേരള ഹെല്‍ത്ത് ടൂറിസം ആന്‍ഡ് ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുര്‍വേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുര്‍വേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെല്‍നസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുര്‍വേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാദവ് ഓണ്‍ലൈനിലൂടെ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ആയുര്‍വേദ സമ്പദ്വ്യവസ്ഥയുടെ മൂല്യം 43 ബില്യണ്‍ ഡോളറാണ്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് ആയുര്‍വേദ മേഖലയുടെ സംഭാവന 2047-ഓടെ 5 ശതമാനമായി ഉയരുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച അറിയിച്ചു.

ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള ലോകോത്തര ചികിത്സ നല്‍കുന്ന ഏക കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ടെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി.എം. വാരിയര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നത് ഇന്ത്യയില്‍ കേരളത്തിന് മാത്രമുള്ള നേട്ടമാണെന്നും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി. ഡോ. പി.വി. ലൂയിസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ളത് ദക്ഷിണേന്ത്യയിലാണെന്ന് സിഐഐയുടെ ദക്ഷിണമേഖല ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ലോകോത്തര നിലവാരമുള്ള ആശുപത്രികളും സൗകര്യങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ആരോഗ്യപരിപാലനം വേഗത്തില്‍ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ആരോഗ്യ സേവനങ്ങള്‍ക്കായി ആര്‍ക്കും കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ആസ്റ്റര്‍ മെഡിസിറ്റി സിഇഒയും സിഐഐ കേരള ആരോഗ്യസമിതിയുടെ സഹ-കണ്‍വീനറുമായ നളന്ദ ജയദേവ് പറഞ്ഞു.
സിഐഐ കേരള ചാപ്റ്റര്‍, ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സിഐഐ കേരള ചെയര്‍മാന്‍ വികെസി റസാഖ് ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026